പടന്ന: മുസ്‌ലിം ലീഗ് നേതാവും ചെറുവത്തൂര്‍ കൈതക്കാട് പ്രദേശത്തെ മത സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന എം.സി അബ്ദുല്‍ റഹ്മാന്‍ ഹാജി(67) നിര്യാതനായി .
മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗം, മണ്ഡലം, പഞ്ചായത്ത് പ്രവര്‍ത്തക സമിതിയംഗം, മുംബൈ കേരള വെല്‍ഫയര്‍ ലീഗ് വൈ:പ്രസിഡന്റ്, മുംബൈ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ്, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി അംഗം, ജാമിഅ സഅദിയ്യ ഇസ്ലാമിയ്യ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു .
ഭാര്യ: ആയിഷ ഹജ്ജുമ്മ, മക്കള്‍:റഷീദ്, റിസ്‌വാന്‍, കുഞ്ഞബ്ദുല്ല , റസ്ബിയ്യ, സാജിദ
മരുമക്കള്‍ : ഹനീഫ (ഉദിനൂര്‍), ഷാജഹാന്‍ (ആയിറ്റി), നസീമ, മുഹ്‌സിന
സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, കുഞ്ഞി മൊയ്തീന്‍ കുട്ടി ഹാജി(ഇരുവരും മുംബൈ), അബ്ദുല്ല ഹാജി (സൗദി), മാജിദ് (മാഹി), റാഷിദ്, റഫീഖ്, ഖദീജ, ജമീല, പരേതരായ അബ്ദുല്‍ ഖരീം ഹാജി, കുഞ്ഞാമിന .
ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് കൈതക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment