Latest News

ബ്ളോക്ക് ഓഫീസിൽ അനാശാസ്യം: പ്യൂൺ ഉൾപ്പെടെ നാല് പേർ പിടിയിൽ

നെയ്യാറ്റിൻകര: പെരുങ്കടവിള ബ്ളോക്ക് ഓഫീസിൽ അനാശാസ്യം നടത്തിയ പ്യൂൺ ഉൾപ്പെടെയുള്ള നാല് പേരെ ആര്യൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഇവിടെ അനാശാസ്യം നടക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പ്യൂണായ പെരുങ്കടവിള ആങ്കോട് ബിന്ദുഭവനിൽ ബിനു (31), ആങ്കോട് പെരുമ്പാലൂർ ഓട്ടോ ഡ്രൈവർ രതീഷ് (25), മാരായമുട്ടം മണലുവിള മണ്ണൂർ വി.പി. നിവാസിൽ ടാപ്പിംഗ് തൊഴിലാളി വിപിൻ (27), പന്തളം തുമ്പമൺതാളം കുളത്തിൻകര വീട്ടിൽ സിന്ധു എന്ന് വിളിക്കുന്ന നസീമ (40) എന്നിവരെ വെള്ളറട സി.ഐ മോഹൻദാസ്, ആര്യൻകോട് എസ്.ഐ എം. മാഹീം, എ.എസ്.ഐ പ്രേംബാഷ, വനിതാപൊലീസ് സരിത എന്നിരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

ഇതിന് മുമ്പും ബ്ളോക്ക് ഓഫീസിൽ അനാശാസ്യം നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടെത്തി താക്കീത് നൽകിയിട്ടും വീണ്ടും ആവർത്തിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Block Office, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.