Latest News

മലപ്പുറത്ത് ആണ്‍കുട്ടികളില്‍ പ്രകൃതിവിരുദ്ധ ലൈംഗീകബന്ധം കൂടുന്നതായി റിപ്പോര്‍ട്ട്‌

മലപ്പുറം : മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്.

ചുരുങ്ങിയ പണത്തിന് വേണ്ടി പോലും കുട്ടികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായാണ് വിവരം. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കെപി ജയരാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ ആണ് ജയരാജ് പ്രബന്ധം അവതരിപ്പിച്ചത്.


സ്വവര്‍ഗ്ഗാനുരാഗികളാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്. ചില കുട്ടികള്‍ക്ക് 10 മുതല്‍ 20 രൂപ വരെയാണ് ഒരുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്നത്. പ്രതി ദിനം 800 രൂപവരെ സമ്പാദിക്കുന്ന കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ജയരാജിന്റെ പഠനം വ്യക്തമാക്കുന്നത്. 

സാമ്പത്തികമായും സാമൂഹ്യമായും തരക്കേടില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പണത്തിന് വേണ്ടിയുള്ള എളുപ്പപ്പണിയായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിപ്പെടുന്നത്.16നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും.

 20 നും 30 ഇടയില് പ്രായമുള്ളവരാണ് ഇവരെ കൂടുതലായും ഉപോഗിക്കുന്നത്. മലപ്പുറം ജില്ലക്കാരനായ ജയരാജ് പഠിക്കുന്ന കാലം തൊട്ടേ ഈ വിഷയം നിരീക്ഷിക്കുന്നതായി പറയുന്നു. നാല്പതിനോടടുത്ത് പ്രായമുള്ള ഒരാളാണ് കുട്ടികളെ കുടുക്കിലാക്കി ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് എന്നും ജയരാജിന്റെ പ്രബന്ധത്തില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.