മുംബയ്: വിടവാങ്ങൽ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ ബോർഡുകൾ മറയ്ക്കുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന മറ്റൊരു ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ പരസ്യബോർഡുകൾ മുംബയ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തു.
കരിയറിലെ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്റ്റാണ് സച്ചിൻ ടെണ്ടുൽക്കർ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നു കളിക്കുന്നത്. സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറികളുടെ ചരിത്രം ഉൾക്കൊള്ളിച്ച ചിത്രങ്ങളാണ് മുംബയ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്നത്.
എന്നാൽ യുവഇന്ത്യൻ താരം വിരാട് കോഹ്‌ലി പരസ്യമോഡലായ ഒരു ഫുഡ് ആൻഡ് മാനുഫാക്ചറിംഗ് കന്പനി തങ്ങളുടെ പരസ്യബോർഡുകൾ ടെണ്ടുൽക്കറിന്റെ ബോർഡിനു മുന്നിൽ സ്ഥാപിച്ചിരുന്നു. ബുധനാഴ്ച ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കോ്ഹലിയുടെ ബോർഡുകൾ വ്യാഴാഴ്ച രാവിലെ സ്റ്റേഡിയത്തിലെത്തിയവർക്ക് കാണാൻ കഴിഞ്ഞില്ല. രാത്രി തന്നെ അവയെല്ലാം എം.സി.എ നീക്കം ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Kohli, Mumbai, Cricket

No comments:
Post a Comment