Latest News

ജോലിക്കാരിക്ക് ക്രൂരമായ പീഡനം: വീട്ടമ്മ അറസ്റ്റില്‍

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ വളര്‍ത്തുനായയെ കൊണ്ട് കടിപ്പിക്കുന്നതുള്‍പ്പെടെയുള്ള പീഡനങ്ങളുടെ പേരില്‍ ഡല്‍ഹിയിലെ പ്രവാസി വീട്ടമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. നായ കടിച്ച മുറിവുകളോടെ മയൂര്‍ വിഹാറില്‍ ഇവരുടെ വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്ന ഇരുപത്തിനാലു കാരിയെ മോചിപ്പിച്ചു. 
അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള ആരതി ജയിന്‍(45) ആണ് അറസ്റ്റിലായത്. 

ചെറിയ തെറ്റുകള്‍ക്കുപോലും അതിക്രൂരമായി മര്‍ദ്ദിക്കുക മാത്രമല്ല ശമ്പളം ചോദിച്ചാല്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിക്കുകയും ചെയ്യുമായിരുന്നെന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി പൊലീസിനോടു പറഞ്ഞു. പഴകിയ ഭക്ഷണമായിരുന്നു നല്‍കിയിരുന്നത്. പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവര്‍ അയല്‍വീട്ടില്‍ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടത്. 

അടുത്ത ദിവസം പൊലീസെത്തി വീട് പരിശോധിച്ചപ്പോഴും ഇവര്‍ പൂട്ടിയിടപ്പെട്ട നിലയിലായിരുന്നു. നാലു മാസം മുമ്പാണ് ഇവരെ ഒരു ഏജന്‍സി ഈ വീട്ടില്‍ ജോലിക്കെത്തിച്ചത്. അമേരിക്കയിലായിരുന്ന ആരതി അമ്മയുടെ ചികിത്സാര്‍ത്ഥം നാലു വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. ജോലിക്കാരിടെ പീഡിപ്പിച്ച് കൊന്നതിന് ബി.എസ്.പി എം.പിയെയും ഭാര്യയെയും ഈയിടെയാണ് ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്‌.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, House Wife, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.