കൊച്ചി: ഉന്നതബന്ധങ്ങളുള്ള സ്വര്‍ണക്കടത്തുകേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധം. സിനിമസീരിയല്‍ രംഗത്തുള്ളവര്‍ വരെ ഇവരുടെ ഇടപാടുകളിലുള്ളതായി വിവരം ലഭിച്ചു.
നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതന്മാരിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ കണ്ടെത്തലുകള്‍. മുഖ്യപ്രതി നബീലിന്റെ കൊച്ചിയിലെ കുണ്ടന്നൂരിലെ ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടന്നതെന്നാണ് കണ്ടെത്തല്‍. പകലും രാത്രിയിലും ആഡംബര കാറുകളില്‍ സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സിനിമാ ചര്‍ച്ചയ്ക്കെന്ന പേരിലായിരുന്നു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. സ്വര്‍ണ്ണക്കടത്തിന് സഹായിക്കുന്നവര്‍ക്ക് ഫ്ളാറ്റില്‍ പ്രത്യേക ചെലവുകളും നല്‍കിയിരുന്നു. ഇതിനായി യുവതികളും രാത്രിയില്‍ എത്താറുണ്ടായിരുന്നു.
സിനിമാനടനും സംവിധായകരും നിര്‍മ്മാതാക്കളും ഇവിടെ എത്താറുണ്ടായിരുന്നു. ഈ ഫ്ളാറ്റ് കഴിഞ്ഞ ദിവസം കേന്ദ്ര റവന്യു ഇന്റലിജന്‍സ് മുദ്ര വച്ചിരുന്നു. ഡി.ആര്.ഐ. ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിലെ ലോഗ് ബുക്കും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്ളാറ്റിലെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പിടിയിലായ ഹബീബുമായി ഒരു നടന് ബന്ധമുള്ളതായാണ് വിവരം. ഇയാളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിടിയിലായ പ്രതികള്‍ ഹിറമോസയും റാഹിലയും ചേര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 11 കോടി രൂപയുടെ സ്വര്‍ണം കടത്തിയതായി ഡി.ആര്.ഐ. കണ്ടെത്തിയിരുന്നു. കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിഅബ്ദുൾ ലെയിസിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കൊടുവള്ളിയിലെ എം.പി.സി കണ്ണാശുപത്രിയിലും ജുവലറിയിലും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പരിശോധന നടത്തി.

| ||

No comments:
Post a Comment