പളളിക്കര: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം 17 മുതല്‍ 20 വരെ പള്ളിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നാലായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചു.
17ന് രാവിലെ 10 ന് സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിക്കും. 18ന് രാവിലെ 9.30 മുതല്‍ സ്റ്റേജിനങ്ങള്‍ ആരംഭിക്കും. വൈകീട്ട് നാലിന് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
സിനിമ സീരിയല്‍ താരം അനു ജോസ് മുഖ്യാതിഥിയായിരിക്കും. 20 ന് വൈകീട്ട് നാലിന് സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി പി ശ്യാമളാദേവി സുവനീര്‍ പ്രകാശരനം ചെയ്യം.

വാര്‍ത്താസമ്മേളനത്തില്‍ കെ ഇ എ ബക്കര്‍, പി പുഷ്പലത, എ.ഇ.ഒ. കെ രവിവര്‍മന്‍, പി കെ അബ്ദുല്ല, ജോസ് പി ലൂയീസ്, പി വി തങ്കരാജ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment