ഈരാറ്റുപേട്ട: യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ഈരാറ്റുപേട്ട പോലീസില്‍ കീഴടങ്ങി. തീക്കോയി പുത്തന്‍കുടിയില്‍ പരേതനായ ഷാജിയുടെ ഭാര്യ ഷാഹിദ (37) യെയാണ് തീക്കോയി പഞ്ചായത്ത്പടി മ്ലാക്കുഴി കോളനിയില്‍ താമസക്കാരനായ കാടപുഴയില്‍ സുഭാഷ് (25) കുത്തിക്കൊലപ്പെടുത്തിയശേഷം ഈരാറ്റുപേട്ട പോലീസില്‍ കീഴടങ്ങിയത്.
മൂന്ന് വര്‍ഷം മുമ്പ് അപകടത്തെ തുടര്‍ന്ന് ഷാഹിദയുടെ ഭര്‍ത്താവ് മരിച്ചു. ഒന്നര വര്‍ഷമായി ഷാഹിദ സുഭാഷുമായി അടുപ്പത്തിലായിരുന്നു. കുറച്ചു നാളുകളായി ഇരുവരും സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.
വെള്ളിയാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ ഉച്ചയ്ക്ക് ഒന്നരയോടെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഷാഹിദയെ കുത്തുകയായിരുന്നു. ആറോളം കുത്തുകളേറ്റ ഷാഹിദ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുത്തിയതിന് ശേഷം പ്രതി കത്തിയുമായി സ്വന്തം ബൈക്കില്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.

ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ ജോസ് മാത്യു എന്നിവര്‍ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം ഷാഹിദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment