Latest News

ഈര്‍ച്ചപ്പൊടി കയറ്റുന്നതിനിടെ അസം സ്വദേശി ഷോക്കേറ്റുമരിച്ചു

നടുവണ്ണൂര്‍: ഈര്‍ച്ചപ്പൊടി ലോറിയില്‍ കയറ്റുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ലോറിയിലെ ജോലിക്കാരനായ അസം സ്വദേശി റമദാലി (35) ആണ് മരിച്ചത്.

കൂട്ടാലിട പൂനത്ത് റോഡിലെ തെക്കെയില്‍ മരമില്ലിനടുത്ത് ശനിയാഴ്ച രാത്രി 7.30-നാണ് സംഭവം.
ഈര്‍ച്ചപ്പൊടി കയറ്റിയതിനുശേഷം കയര്‍കൊണ്ട് കെട്ടുന്നതിനിടെയാണ് സിങ്കിള്‍ ഫേസ് ലൈനില്‍ നിന്ന് ഷോക്കേറ്റത്. ലൈനില്‍ കുടുങ്ങി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.