Latest News

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മയുടെ ദീപാവലി വെടിക്കെട്ട്‌


ബാംഗ്ലൂര്‍: സച്ചിനും സെവാഗിനും പിന്നാലെ ഇതാ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്കും ഇരട്ടസെഞ്ച്വറി. ബാംഗ്ലൂരില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിലാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി നേടിയത്. 157 പന്തില്‍ നിന്ന് 209 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണിത്. 16 സിക്‌സും 12 ബൗണ്ടറിയും അടങ്ങുന്നതാണ് ഏകദിന ക്രിക്കറ്റ് കണ്ട ഈ മനോഹര ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍(16 എണ്ണം) അടിച്ചതിന്റെ റെക്കോഡും റണ്‍വേട്ടയ്ക്കിടെ ഇന്ന് രോഹിത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചു. സ്‌കോര്‍ 197 ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് രോഹിത് 200 തികച്ചത്. അടുത്ത പന്തും സിക്‌സര്‍ തന്ന. അവസാന ഓവറിലെ ആദ്യ രണ്ടുപന്തുകളിലായിരുന്നു ഇത്. നാല് പന്ത് ശേഷിക്കുന്നു. അതോടെ സെവാഗിന്റെ റെക്കോഡും(219) ഈ പോക്കില്‍ തകരുമെന്ന് കാണികളും പ്രതീക്ഷിച്ച നിമിഷം. എന്നാല്‍ മക്കയുടെ മൂന്നാം പന്തില്‍ ഫൈന്‍ ലെഗ്ഗില്‍ ക്യാച്ച് നല്‍കി രോഹിത്തിന്റെ ഇന്നിങ്‌സ അവാസിച്ചു.

2010 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ 200 റണ്‍സ് തികച്ചപ്പോള്‍ ക്രിക്കറ്റില്‍ അത് പുതിയ ചരിത്രമായി. തന്റെ റെക്കോഡ് തകര്‍ക്കുന്നത് സെവാഗായിരിക്കുമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞത് തന്നെ വൈകാതെ സംഭവിച്ചു. സെവാഗ് തന്നെ ആ റെക്കോഡ് ഭേദിച്ചു. വിന്‍ഡീസിനെതിരെ 219 റണ്‍സ് അടിച്ച് സെവാഗ് റെക്കോഡ് തിരുത്തി. എന്നാല്‍ ഓസീസിനെതിരെ രോഹിത് ശര്‍മ്മയും ഇരട്ട ശതകം തികച്ചതോടെ ഏകദിന ക്രിക്കറ്റില്‍ 200 കടന്ന മൂന്നുപേരും ഇന്ത്യക്കാര്‍ തന്നെയായി.

ക്ഷമയോടെ തുടങ്ങി 50 തികച്ച ശേഷം ആക്രമണവഴിയിലേക്ക് മാറിയ രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ ഓസീസ് ബൗളര്‍മാരെല്ലാം കാഴ്ചക്കാരായി. 108 പന്തില്‍ നൂറു തികച്ച രോഹിത് പിന്നെ അടിച്ചുതകര്‍ക്കുകയായിരുന്നു. അതിവേഗം 150 ലെത്തിയ മുംബൈ താരം സ്പിന്നര്‍ ദോഹര്‍ട്ടി എറിഞ്ഞ 47 ാം ഓവറില്‍ വാരിയത് 26 റണ്‍സാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്നത് രോഹിത് ശര്‍മ്മ ഷോ തന്നെയായിരുന്നു. നായകന്‍ ധോനിയും(62) ശിഖര്‍ ധവാനും(60) രോഹിത് ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കി. ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ആറ് വിക്കറ്റിന് 383 എന്ന കൂറ്റന്‍ സ്‌കോറിലെത്തി.

റെക്കോഡുകളുടെ പരമ്പര തന്നെയായി ഇന്ത്യ-ഓസീസ് പരമ്പര മാറുകയാണ് ചരിത്രത്തില്‍. പിന്തുര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ സ്‌കോര്‍, കുറഞ്ഞ പന്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായി കോലി മാറിയത്. രോഹിത് ശര്‍മ്മയുടെ ഏകദിനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന ഇന്നിങ്‌സ് അങ്ങനെ റെക്കോഡുകളുടെ ഒഴുക്കായിരുന്നു ഈ പരമ്പരയില്‍ കടന്നത്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.