Latest News

നിര്‍മ്മാണ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ കളക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.


കാസര്‍കോട്‌ : കെട്ടിട നിര്‍മ്മാണ മേഖല സംരക്ഷിക്കുക, നിര്‍മ്മാണ മേഖലയ്‌ക്ക്‌ പുതിയ പാക്കേജ്‌ കൊണ്ടുവരിക, ഇ-മണല്‍ സംവിധാനം കാര്യക്ഷമമാക്കുക, ആവശ്യസാധന വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ സൂപ്പര്‍വൈസേഴ്‌സ്‌ അസോസിയേഷന്‍ കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. 

കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച്‌ കളക്ടറേറ്റ്‌ പരിസരത്ത്‌ സമാപിച്ചു. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. സി ഡബ്ല്യു എസ്‌ എ ജില്ലാ പ്രസിഡണ്ട്‌ കെ അബ്ദുല്‍സമദ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്‌ കെ വി രമണന്‍ മുഖ്യപ്രഭാഷണം നടത്തി. എം വിജയന്‍, പി ആര്‍ ശശി, ടി പി കുഞ്ഞിക്കണ്ണന്‍, എ ആര്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ശിവാനന്ദന്‍ സ്വാഗതം പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.