കാസര്‍കോട്: കാര്‍ മോഷണക്കേസില്‍ വ്യാജ ഡോക്ടര്‍ അന്തുക്കയെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിക്കുമുന്നില്‍ പാര്‍ക്കു ചെയ്ത റിട്‌സ് കാര്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്തുക്കയെ അറസ്റ്റ് ചെയ്തത്. അന്തുക്കയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഒക്ടോബര്‍ 10 ന് അശ്വനി നഗറിലെ ലോഡ്ജില്‍ വെച്ച് കര്‍ണാടക സ്വദേശികളുടെ നാലു മൊബൈല്‍ഫോണുകളും 10,000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തിലും അന്തുക്ക പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.
കാഞ്ഞങ്ങാട്ടെയും പരിസരങ്ങളിലെയും ആശുപത്രികളില്‍ പുലര്‍കാലങ്ങളില്‍ ഡോക്ടര്‍ എന്ന വ്യാജേന സ്ത്രീകളെ മാത്രം പരിശോധിച്ച് കുപ്രസിദ്ധനായ ആളാണ് വ്യാജ ഡോക്ടര്‍ അന്തുക്ക. ചന്തേര പോലീസ് സ്‌റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ലോക്കപ്പ് ചാടിയും അന്തുക്ക പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment