Latest News

വീട്ടമ്മയെ പൂട്ടിയിട്ട മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മാനസികരോഗിയായ വീട്ടമ്മയെ പൂട്ടിയിട്ട മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊട്ടക്കുഴി ആദര്‍ശ് നഗറിന് സമീപം ബിന്ദുദേവിയെയാണ് (44) മരിച്ച നിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ച് പരിശോധന നടത്തിയത്. തൊട്ടടുത്ത് ബന്ധുക്കളുണ്ടായിരുന്നിട്ടും ആരും മുറി തുറന്ന് നോക്കുകയോ
ആശുപത്രിയിലെത്തിക്കുകയോ ചെയ്യാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇവരുടെ ഭര്‍ത്താവ് ശിവദാസന്‍ 10 വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഇവരുടെ മൂന്ന് മക്കളില്‍ മൂത്ത മകന്‍ 12 വയസുകാരന്‍ ജഗദീഷ് ഭര്‍ത്താവിന്റെ മാതാവിനൊപ്പമാണ് താമസം. ഇളയകുട്ടികളായ ജാനകിയും ജീവനും അനാഥാലയത്തിലാണ്. മാനസികരോഗമുള്ളതിനാല്‍ ഇടയ്ക്കിടെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലും ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 20 വര്‍ഷമായി ഇവര്‍ക്ക് മാനസികരോഗമുണ്ടെങ്കിലും 4 വര്‍ഷമായി ഇവര്‍ ഒറ്റയ്ക്കാണ് താമസം. 7 സഹോദരങ്ങളുണ്ടെങ്കിലും കുടുംബ വീട് ബിന്ദുവിനായതിനാല്‍ മറ്റെല്ലാവരും മാറിയാണ് താമസിക്കുന്നത്.

സഹോദരിമാര്‍ അടുത്തായി താമസമുണ്ടെങ്കിലും മറ്റ് ബന്ധുക്കളാണ് ഇവര്‍ക്ക് ആഹാരം എത്തിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയിലും ആഹാരം കൊടുത്തിരുന്നുവെന്ന് പറയുന്നു. പുറത്ത് പോകുമെന്ന ഭയത്താല്‍ അടുത്ത് താമസിക്കുന്ന ബന്ധുക്കളിലാരെങ്കിലുമാണ് മുറി പൂട്ടിയിടുന്നത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കട്ടിലില്‍ കാല്‍ പുറത്തായ നിലയിലാണ് കാണപ്പെട്ടത്.


മെഡിക്കല്‍കോളേജ് പൊലീസ് എത്തി വാതില്‍ തുറന്ന് അകത്ത് കടന്ന് പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Woman, Dead Body, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.