പയ്യന്നൂര്‍: അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ ഒരു ജുവലറി കസ്റ്റംസ് അധികൃതര്‍ ബുധനാഴ്ച റെയിഡ് ചെയ്തു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന പുതുമന ജുവലറിയിലാണ് റെയിഡ് നടത്തിയത്.
സ്വര്‍ണ്ണം ഗ്രീസിന്റെ രൂപത്തില്‍ കടത്തുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞയാഴ്ച പിടിയിലായ മഹാരാഷ്ട്ര സ്വദേശി നാനോവ കരോജെയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നായിരുന്നു റെയിഡ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് ഈ ജുവലറിയുമായി ബന്ധമുണ്ടെന്നാണ് സൂചന. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാണ് കുഴമ്പിന്റെ രൂപത്തില്‍ സ്വര്‍ണ്ണം കടത്ത് പിടികൂടുന്നത്.
കസ്റ്റംസിന്റെ കോഴിക്കോട്ടെ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂരില്‍ നിന്നുള്ള സംഘമാണ് ബുധനാഴ്ച 11 മണിയോടെ ജ്വല്ലറിയില്‍ റെയിഡ് നടത്തിയത്. റെയിഡ് മണിക്കൂറുകളോളം നീണ്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Gold, Case, Rade, Jwellary

No comments:
Post a Comment