കാസര്‍കോട് : ദേവലോകം ഇരട്ടകൊലപാതക കേസില്‍ സാക്ഷി പട്ടികയില്‍ ഒരു പൂവന്‍ കോഴിയും ഉള്‍പ്പെട്ടത് ഏറെ കൗതുകമുണര്‍ത്തിയിരുന്നു.കേസിലെ ഏക ദൃസാക്ഷിയും പൂവന്‍ കോഴിയായിരുന്നു.ദേവലോകം കേസന്വേഷണത്തില്‍ ഏറെ സഹായിച്ച സാക്ഷിയായിരുന്നു പൂവന്‍കോഴി.കോഴിയെ വളര്‍ത്താത്ത വീടിനകത്ത് കൊലപാതകത്തിന് ശേഷം കോഴിയെ കണ്ടെത്തിയത് സംശയമുണര്‍ത്തി .അങ്ങനെ പൂവനെ സാക്ഷിപട്ടികയില്‍ പെടുത്തി. ബോവിക്കാനം സ്‌റ്റേഷനില്‍ ഇതിനെ വളര്‍ത്തുകയും ചെയ്തു.
മന്ത്രവാദത്തിനായി കാര്‍ഷിക ദമ്പതികളുടെ വീട്ടിലെത്തിയ ഇമാം ഹുസൈന്‍ വരും വഴിയാണ് കോഴിയെ വാങ്ങിയത് എന്നാണ് അന്വേഷ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞതോടെ കേസിലെ ഈ പ്രമുഖ സാക്ഷി പരലോകം പൂകി. പക്ഷേ അപ്പോഴേക്കും പൊലീസിന് അന്വേഷണത്തിന്റെ വഴി തുറന്ന് കിട്ടിയിരുന്നു.
വളരെ അപൂര്‍വം കേസുകളില്‍ മാത്രമേ ഇത്തരത്തില്‍ സാക്ഷി പട്ടികയില്‍ ജന്തുക്കളെ ഉള്‍പ്പെടുത്താറുള്ളൂ. മുന്‍ കാലത്ത് ഇത്തരം രീതികള്‍ പല രാജ്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ദൃസാക്ഷിയോ നേരിട്ടുള്ള തെളിവുകളോ ലഭിക്കാതെ വന്നതോടെയായിരുന്നു ദേവലോകം കേസില്‍ പൂവന്‍ കോഴിക്ക് പൊലീസ് സ്‌റ്റേഷന്‍ കയറേണ്ടി വന്നത്.
ഇരട്ടക്കൊലക്കേസില്‍ പ്രതി ഇമാം ഹുസൈന് ഇരട്ടജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി വ്യാഴായ്ച വിധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment