ന്യൂഡല്‍ഹി: കോഴിക്കോട് നടക്കാവ് റെയില്‍വേ ഗേറ്റിനടുത്ത് രണ്ടു പെണ്‍കുട്ടികള്‍ തീവണ്ടിയിടിച്ചു മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കോഴിക്കോട് സ്വദേശിനി ശ്രീദേവി എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
തെളിവുകളെല്ലാം പരിശോധിച്ചാണ് ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹരജി നേരത്തേ ഹൈക്കോടതി തള്ളിയതെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. 14 വര്‍ഷമായി നടന്നുവരുന്ന കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണോ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.
മരണത്തിനു പിന്നില്‍ ചിലരുടെ പ്രേരണയുണ്ടെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍. 1996 ഒക്ടോബര്‍ 29നാണ് കോഴിക്കോട് എം.ഇ.എസ്. കോളജ് വിദ്യാര്‍ഥികളായിരുന്ന സുനൈന നജ്മലിനെയും സിബാന നജ്മലിനെയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുറ്റപത്രം വിചാരണക്കോടതി പരിശോധിക്കുന്നതിനാല്‍ ഹരജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടികളുടെ മരണത്തിന് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ടെന്ന വിവാദ വ്യവസായി കെ എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്.
മരണത്തിനു പിന്നില്‍ ചിലരുടെ പ്രേരണയുണ്ടെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍. 1996 ഒക്ടോബര്‍ 29നാണ് കോഴിക്കോട് എം.ഇ.എസ്. കോളജ് വിദ്യാര്‍ഥികളായിരുന്ന സുനൈന നജ്മലിനെയും സിബാന നജ്മലിനെയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ ആത്മഹത്യ നടന്നതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന ഹരജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. അബ്ദുല്‍ അസീസിനു വേണ്ടി അഡ്വ. കെ രാജീവും കേരള സര്‍ക്കാരിനു വേണ്ടി കെ കെ വേണുഗോപാലും ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment