കാസര്‍കോട്: യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ കാസര്‍കോട് പോലീസ് മുംബൈയില്‍ കണ്ടെത്തി. തളങ്കര കെ.കെ.പുറത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന ഷഹനാസ് ബാനു(18)വിനെയാണ് കണ്ടെത്തിയത്. കര്‍ണാടക പോലീസിന്റെ സഹായത്തോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. പെണ്‍കുട്ടി സൗമ്യ എന്ന പേര് സ്വീകരിച്ച് വിവാഹിതയായെന്ന് അറിയിച്ചു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാണാതായതായി പോലീസില്‍ പരാതിനല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച മാതാവിനൊപ്പം തായലങ്ങാടിയിലെ ഒരു ഡോക്ടറെ കാണാനെത്തിപ്പോഴാണ് മകളെ കാണാതായതെന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിയിരുന്നു. ഡി.വൈ.എസ്.പി പി മോഹനചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്‍ട്രോള്‍ എസ്.ഐ ചന്ദ്രകാന്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ യുവാവിനൊപ്പം മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത കൂഡ്‌ലുവിലെ രാജേഷി(25)നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ രാജേഷ് വര്‍ഗീയ വിരോധം വെച്ച് കേളുഗുഡ്ഡെയിലെ അബൂത്വാഹിറിനെ(19) കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തത്. രാജേഷിനെ കോടതിയില്‍ ഹാജരാക്കുമെന്നും പെണ്‍കുട്ടിയെ തുടര്‍നടപടി കഴിഞ്ഞതിന് ശേഷം സുരക്ഷിതസ്ഥലത്ത് പാര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.
നേരത്തെ ചൂരി കേളുഗുഡ്ഡെയില്‍ വാടക വീട്ടില്‍ താമസിച്ചുവരുന്നതിനിടയിലാണ് യുവതി രാജേഷിനെ പരിചയപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് രാജേഷുമായി ഒളിച്ചോടിയിരുന്നുവെങ്കിലും പിന്നീട് പോലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.
കടപ്പാട്: കാസര്‍കോട് വാര്‍ത്ത

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment