ന്യൂസ് പോര്‍ട്ടലുകളുടെ കൂട്ടായ്മയാണ് ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍. സര്‍ക്കാര്‍ മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെട്ട 36 ന്യൂസ് പോര്‍ട്ടലുകളാണ് ഇപ്പോള്‍ ഫെഡറേഷനില്‍ ഉളളത്.
സോഷ്യല്‍ മീഡിയ അടക്കമുള്ളവയില്‍ നിന്നും യുവാക്കള്‍ വിവരങ്ങള്‍ അറിയാനായി പ്രധാനമായും ആശ്രയിക്കുന്നത് ന്യൂസ് പോര്‍ട്ടലുകളെയാണെന്നും അതുകൊണ്ടുതന്നെ ന്യൂസ് പോര്‍ട്ടലുകളെ മാറ്റിനിര്‍ത്താനോ അവഗണിക്കാനോ ഇനി കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലും ചൈനയിലും ഒഴികെ പത്രമാധ്യമങ്ങള്‍ മിക്കതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഭാവിയുടെ മാധ്യമമാണ് ഓണ്‍ലൈന്‍ പത്രങ്ങളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകനും തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റുമായ പി.പി.ജെയിംസ് പറഞ്ഞു.
എങ്കിലും ഏറെ അപകടകാരിയായ ഈ മാധ്യമം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം വേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
താത്പര്യങ്ങള്‍ അടക്കി വാഴുന്ന മാധ്യമമേഖലയില്‍ സ്വന്തം പക്ഷം ഏതാണെന്ന് നവമാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ടെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുന്‍മന്ത്രിയും ജനയുഗം പത്രാധിപരുമായ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കാപട്യം നിറഞ്ഞ നിഷ്പക്ഷത ഭൂഷണമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറുതായിക്കഴിഞ്ഞ ലോകത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അപ്രതിരോധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഎന്‍എംഎഫ് പ്രസിഡന്റ് പി.വി.മുരുകന്‍ സ്വാഗതപ്രസംഗം നടത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പളളി, ഇന്‍ഡ്യന്‍ മലയാളി പത്രാധിപര്‍ തിരുവല്ലം ഭാസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഏറ്റവും മികച്ച ഓണ്‍ലൈന്‍ പത്രത്തിന് വൈഗാ ന്യൂസ് സ്ഥാപകന്‍ അശോകന്റെ സ്മരണാര്‍ത്ഥം പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം വര്‍ഷം തോറും നല്‍കുമെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച തിരുവല്ലം ഭാസി അറിയിച്ചു. ഇത്തരം ഒരു ഫെഡറേഷന്റെ രൂപീകരണത്തിനായി ആദ്യ ചുവട് വയ്പ് നടത്തിയത് അദ്ദേഹമാണെന്നും അതിന് അദ്ദേഹത്തിനുളള ഒരു ദക്ഷിണയായാണ് ഇത്തരം ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎന്‍എംഎഫ് സെക്രട്ടറി എസ്.സുല്‍ഫിക്കര്‍ നന്ദി പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment