Latest News

മലാലയുടെ ആത്മകഥയ്ക്ക് പാകിസ്ഥാനിലെ സ്ക്കൂളുകളിൽ വിലക്ക്

ഇസ്‌ളാമാബാദ്: താലിബാന്‍ ഭീകരരുടെ ആക്രമണത്തിത്തിനിരയായ പാക് വിദ്യാര്‍ത്ഥിനി മലാല യൂസഫ് സായിയുടെ ആത്മകഥയ്ക്ക് പാകിസ്ഥാനിലെ പ്രൈവറ്റ് സ്‌കൂളുകളില്‍ വിലക്ക്.പാകിസ്ഥാനിലെ 152,000 പ്രൈവറ്റ് സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഒരു ഫെഡറേഷനാണ് മലാലയുടെ ആത്മകഥയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മലാലയുടെ ആത്മകഥ കുട്ടികള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കും എന്നാണ് ഫെഡറേഷന്റെ കണ്ടെത്തല്‍ .

മലാലയുടെ പുസ്തകം സ്‌കൂള്‍ പാഠ്യപദ്ധതിയിലോ ലൈബ്രറി ശേഖരത്തിലോ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നല്ല എന്ന് ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ്    സ്‌കൂള്‍ ഫെഡറേഷന്‍ വക്താവ് മിര്‍സാ കാഷിഫ് അറിയിച്ചു. മലാലയുടെ ആത്മകഥയെ വിശദമായി പഠിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malala, Pakisthan, School

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.