പ്രശസ്ത ബോളിവുഡ് ഡയറക്ടര്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ നടിയും എഴുത്തുകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. ഏറ്റവും പുതിയ പുസ്തകമായ ഡ്രാമ ക്വീന്‍ എന്ന പുസ്തകത്തിലാണ് രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്.
ഒരിക്കല്‍ താന്‍ രാം ഗോപാല്‍ വര്‍മ്മയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും എന്നാല്‍ സംവിധായകനില്‍ നിന്ന് ലഭിച്ച മറുപടി കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു.
തനിയ്ക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്നും സ്ത്രീകള്‍ ലൈംഗികാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം മാത്രമാണെന്നുമാണ് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചത്. സ്ത്രീ ശരീരം മാത്രമാണ് തനിക്ക് ആവശ്യമെന്നും തലച്ചോര്‍ ആവശ്യമില്ലെന്ന് രാംഗോപാല്‍ വര്‍മ്മ പറഞ്ഞതായും സുചിത്ര പുസ്തകത്തില്‍ കുറിക്കുന്നു.
തീര്‍ച്ചയായും സുചിത്ര അതല്ല ആഗ്രഹിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞതായും സുചിത്ര പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ താന്‍ പുസ്തകത്തില്‍ എഴുതിയ കാര്യം രാം ഗോപാല്‍ വര്‍മ്മയുടെ അനുമതിയോടെയാണെന്നും സുചിത്ര വ്യക്തമാക്കുന്നു. രാംഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങളിലാണ് സുചിത്ര കൃഷ്ണമൂര്‍ത്തി അഭിനയിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ram Gopal Varmma, Sujithra

No comments:
Post a Comment