ലണ്ടന്‍: എനിക്ക് കൊല്ലണമെന്നുതോന്നി കൊന്നു. അത്രമാത്രം. മൂന്നുപുരുഷന്മാരെ കൊന്നകേസില്‍ അറസ്റ്റിലായ ജോന്ന എന്ന യുവതിയുടെ വെളിപ്പെടുത്തലാണിത്. കേസിന്റെ വിചാരണവേളയില്‍ കോടതിമുറിയില്‍വച്ചുണ്ടായ ഈ വെളിപ്പെടുത്തലില്‍ പ്രതിഭാഗം അഭിഭാഷകര്‍പോലും നടുങ്ങിപ്പോയി. ഒരുകൂസലും കൂടാതെയാണ് ജോന്ന ഓള്‍ഡ് ബെയ്‌ലിയിലെ കോടതിമുറിയില്‍ നിന്നത്.
മറ്റു രണ്ടു പുരുഷന്മാരെക്കൂടി കൊല്ലാന്‍ പ്ലാനിട്ടിരുന്നതാണെങ്കിലും അവസരം കിട്ടാത്തതിനാല്‍ അതുനടന്നില്ല എന്നും ജോന്ന കോടതിയില്‍ തുറന്നുപറഞ്ഞു. തന്റെ വീട്ടുടമസ്ഥനായ നാല്‍പ്പത്തെട്ടുകാരനെയും ഒപ്പം താമസിച്ചിരുന്ന അമ്പത്താറും മുപ്പത്തൊന്നും വയസുള്ള രണ്ടുപേരെയുമാണ് ജോന്ന കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ഹൃദയത്തില്‍ കത്തികുത്തിയിറക്കിയാണ് കൊലനടത്തിയത്.
പലയിടങ്ങളില്‍ നിന്നായി മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. ആരാണ് പ്രതിയെന്ന് ആദ്യമൊന്നും പൊലീസിന് വ്യക്തമായില്ല. ഒടുവില്‍ അന്വേഷണം കൂടുതല്‍ കര്‍ശനമാക്കിയതോടെ പ്രതിയെ കണ്ടെത്തി. തുടര്‍ന്ന് രാജ്യത്താകമാനം നടത്തിയ തിരിച്ചിലിലാണ് ജോന്നയെ പിടികൂടിയത്.
കാമുകനൊപ്പമാണ് ജോന്ന കോടതിയില്‍ എത്തിയത്. കൊലപാതകങ്ങളില്‍ ജോന്നയെ സഹായിച്ചു എന്ന ആരോപണം കാമുകന്‍ നിഷേധിച്ചു. കുറ്റസമ്മതമൊഴിയില്‍ എന്തെങ്കിലും മാറ്റംവരുത്തണോ എന്നാലോചിക്കാന്‍ കൂടുതല്‍ സമയം വേണമോ എന്ന് കോടതി ചോദിച്ചെങ്കിലും അത് ആവശ്യമില്ലെന്നായിരുന്നു ജോന്നയുടെ മറുപടി. കൊലപാതകത്തിനുളള കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ജോന്ന ഇതുവരെയും തയ്യാറായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muerder Case, Court, Arrested

No comments:
Post a Comment