Latest News

ശ്രുതിഹാസന്‍ അഭിനേത്രി മാത്രമല്ല ധീരയായ ഒരു നായികയുമാണെന്ന് തെളിയിച്ചിരിക്കുന്നു

സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, ശല്യം ചെയ്യുന്നവരെ അടിച്ചോടിക്കാനും അറിയാമെന്ന് ബോളിവുഡ് സുന്ദരി ശ്രുതിഹാസന്‍ തെളിയിച്ചിരിക്കുകയാണ്. നായികമാര്‍ ആയാല്‍ ഇങ്ങനെ വേണമെന്ന് ബോളിവുഡ് പ്രേക്ഷകര്‍ പറയുന്നതു വെറുതെയല്ല. കഴിഞ്ഞ ദിവസത്തെ സംഭവമാണ് ശ്രുതിക്ക് ധീരയായ നായിക എന്ന വിശേഷണം നേടിക്കൊടുത്തത്.

സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ തനിച്ചായിരുന്നു ശ്രുതിഹാസന്‍. ആ സമയത്താണ് ശ്രുതിയുടെ ആരാധകന്‍ എന്നു സ്വയം വിശേഷിപ്പിച്ച് ഒരാള്‍ അപ്പാര്‍ട്ടുമെന്റിലേക്ക് കടന്നുവന്നത്. വാതില്‍ തുറന്ന ശ്രുതിയുടെ കഴുത്തിനു യാതൊരു പ്രകോപനവുമില്ലാതെ അജ്ഞാതന്‍ പിടികൂടിയത്രേ. ആദ്യം അമ്പരന്നുപോയെങ്കിലും ശ്രുതി പെട്ടെന്ന് ധൈര്യം സംഭരിച്ച് അജ്ഞാതനെ ചവിട്ടിത്താഴെയിട്ടു. ശ്രുതിയില്‍ നിന്ന് തിരിച്ചൊരു ആക്രമണം അജ്ഞാതന്‍ പ്രതീക്ഷിച്ചില്ലായെന്നു തോന്നുന്നു.

കളം പന്തിയല്ലെന്നു കണ്ട് അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടുവത്രേ. അജ്ഞാതന്റെ കൈയിലെ നഖം കൊണ്ടു ശ്രുതിയുടെ കഴുത്തിനു മുറിവുപറ്റിയിട്ടുണ്ട്. എങ്കിലും ശ്രുതിക്ക് കുഴപ്പമൊന്നുമില്ല. എന്തിനാണു തന്നെ അയാള്‍ ആക്രമിച്ചതെന്നോ അയാളാരാണെന്നോ ശ്രുതിക്ക് അറിയില്ല. എങ്കിലും അയാള്‍ക്കെതിരേ ശ്രുതി പരാതി നല്‍കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Sruthi Hasan, Actress

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.