Latest News

സീറ്റിനെച്ചൊല്ലി ട്രെയിനില്‍ സ്ത്രീകള്‍ തമ്മിലടിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം:  സീറ്റിനെച്ചൊല്ലി ട്രെയിനില്‍ സ്ത്രീകള്‍ തമ്മിലടിച്ചു. ഒരുമലയാളി യുവതി ഉള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മുംബയില്‍ നിന്ന് കന്യാകുമാരിയിലേക്ക് വരികയായിരുന്ന ജയന്തിജനത എക്‌സ് പ്രസില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ലേഡീസ് കോച്ചില്‍ ശാസ്താംകോട്ടയില്‍ നിന്ന് കയറിയവരും മഹാരാഷ്ട്രയില്‍ നിന്ന് കന്യാകുമാരിയിലേക്ക് വരികയായിരുന്ന സ്ത്രീകളും തമ്മിലാണ് അടിപിടിയുണ്ടായത്. ശാസ്താംകോട്ടയില്‍ നിന്ന് കയറിയ നീതുചന്ദ്ര (26)യും കൂട്ടുകാരികളും മഹാരാഷ്ട്രാ സംഘം സഞ്ചരിച്ച സീറ്റില്‍ ഇരിക്കാന്‍ അനുവാദം ചോദിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്.

സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്ന മഹാരാഷ്ട്രാ സ്വദേശിനികളായ പൂര്‍ണിമ സുവനീയഹിന്‍, കരുണാഷീല്‍, സുല്‍പ്പാ ഇഷ്വത്ത്,കവിതാമേത്തി എന്നിവര്‍ നീതുവിനെ അടിക്കുകയും നിലത്തിട്ട് തൊഴിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത നീതുവും കൂട്ടുകാരികളും മഹാരാഷ്ട്രസ്വദേശിനികളെ കൈയ്യേറ്റം ചെയ്തു. ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ അടിപിടിമൂലം വനിതാകമ്പാര്‍ട്ട് മെന്റിലെ മറ്റ് യാത്രക്കാര്‍ ജനറല്‍ കോച്ചിലേക്ക് മാറി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നീതു റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയില്‍ മഹാരാഷ്ട്ര സ്വദേശിനികള്‍ക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു. മഹാരാഷ്ട്ര സ്വദേശിനി കവിതാമേത്തിയുടെ പരാതിയില്‍ നീതുവിനും കണ്ടാലറിയാവുന്ന ഏഴോളം പേര്‍ക്കുമെതിരെ മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രാ സംഘവും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Case, Train

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.