Latest News

താരദമ്പതികള്‍ ഒരു പരസ്യത്തിനു വേണ്ടി ഒന്നിച്ചപ്പോള്‍ ലഭിച്ചത് മുപ്പതുകോടി

ബോളിവുഡിലെ താരദമ്പതികള്‍ ഒരു പരസ്യത്തിനു വേണ്ടി ഒന്നിച്ചപ്പോള്‍ ലഭിച്ചത് മുപ്പതുകോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ചുള്ള പരസ്യമായതിനാല്‍ വന്‍ ജനശ്രദ്ധ ലഭിക്കുമെന്നതിനാലാണ് പരസ്യക്കമ്പനിക്കാര്‍ ഇത്രയും തുക ഇവര്‍ക്കു നല്‍കാന്‍ തയാറായത്.

രണ്ടോ മൂന്നോ മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിനാണ് ഇവര്‍ക്ക് ഒരു ചിത്രത്തില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന അത്രയും തുക ലഭിക്കുന്നത്. ഇരുവരെയും ഉള്‍പ്പെടുത്തി പരസ്യം ചെയ്യുന്നതിന് മുപ്പതുകോടി നല്‍കിയാലും കുഴപ്പമില്ലെന്നാണ് പരസ്യ കമ്പനിക്കാരുടെ വാദം.

പ്രമുഖ പ്രഷര്‍കുക്കര്‍ നിര്‍മാതാക്കളുടെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതു കൂടാതെ ബോളിവുഡിലെ സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും മറ്റൊരു വരുമാനമാര്‍ഗമാണ് പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയെന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Couple

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.