മുസാഫര്‍നഗര്‍ : കലാപമേഖലയായ മുസാഫര്‍നഗറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ദീപാവലി രാത്രിയിലുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫുഗാന മേഖലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി.
മുസാഫര്‍നഗറിലെ സിവില്‍ലൈന്‍ മേഖലയിലാണ് യുവാക്കള്‍ക്കുനേരേ ആക്രമണമുണ്ടായത്. യുവാക്കള്‍ ബൈക്കില്‍ വരുമ്പോഴാണ് കാറിലെത്തിയ ആയുധധാരികള്‍ ആക്രമിച്ചത്. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഫുഗാനയിലെ ജോഗ്യ ഖേരി ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ ശനിയാഴ്ചയാണ് ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്നു തെളിഞ്ഞു.
അതേസമയം, സാമുദായിക കലാപത്തിനുശേഷം മുസാഫര്‍നഗറിലും പരിസരത്തും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ പേരില്‍ അഖിലേഷ് യാദവ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതൃത്വം രംഗത്തെത്തി. അക്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പി.യുടെ ആരോപണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Musaffar Nagar, Murder, Arrested

No comments:
Post a Comment