നിരവധി നടിമാരുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയുടെ പേരിനൊപ്പം ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നതു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ പേര്.
ഒരു കാലത്തു മാധ്യമങ്ങള്‍ ആഘോഷിച്ച പ്രണയമായിരുന്നു പ്രഭുദേവയുടേയും നയന്‍താരയുടേയും പ്രണയം. വിവാഹം വരെയെത്തിയ ഈ ബന്ധം പിന്നീടു തകര്‍ന്നു തരിപ്പണമായി. പിന്നീട് രണ്ടു പേരുടേയും പേരുകള്‍ മറ്റു പലരുടേയും പേരുകള്‍ക്കൊപ്പം പറഞ്ഞു കേട്ടു. പ്രഭുദേവയുമായി ബന്ധപ്പെടുത്തി ആദ്യം പറഞ്ഞു കേട്ടതു തെന്നിന്ത്യന്‍ നായിക ഹാന്‍സികയുടെ പേരായിരുന്നു. ഇതു നിഷേധിച്ച ഹാന്‍സിക പിന്നീടു ചിമ്പുവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തുകയും ചെയ്തു.
പിന്നീടും മറ്റു ചില നടിമാര്‍ക്കൊപ്പം പ്രഭുദേവയുടെ പേരു പറഞ്ഞുകേട്ടു. ഇപ്പോള്‍ പ്രഭുദേവയ്‌ക്കൊപ്പം പറഞ്ഞു കേള്‍ക്കുന്നതു സൊനാക്ഷി സിന്‍ഹയുടെ പേരാണ്. പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ രാജ്കുമാറില്‍ സൊനാക്ഷിയാണു നായിക. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി സൊനാക്ഷിയറിയാതെ ചെറിയ അളവില്‍ മദ്യം നല്‍കിയത്രേ. പിന്നീട് ഇക്കാര്യമറിഞ്ഞിട്ടും പ്രഭുവിനോടു സൊനാക്ഷി എതിര്‍പ്പൊന്നും കാണിച്ചില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. മദ്യപിക്കുന്ന സ്വഭാവക്കാരിയുമല്ലത്രേ സൊനാക്ഷി.
തീര്‍ന്നില്ല, സൊനാക്ഷിയോടുളള താത്പര്യക്കൂടുതല്‍ കൊണ്ടു തിരക്കഥ മാറ്റിയെഴുതിയെന്നും സൊനാക്ഷിയെ അധികം ഗ്ലാമറസാകാതെ അവതരിപ്പിക്കാനാണു പ്രഭുദേവയ്ക്കു താത്പര്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ഗോസിപ്പിനു പിന്നാലെയാണിപ്പോള്‍ പപ്പരാസികള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Prabhu Deva, Sonakshi

No comments:
Post a Comment