രാജഹംസമേ....എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായിക ചന്ദ്രലേഖയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഹാക്ക് ചെയ്തതിനു പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞതായി ചന്ദ്രലേഖയുടെ അനുജന്‍ ദര്‍ശന്‍ അറിയിച്ചിട്ടുണ്ട്.
ഹാക്ക് ചെയ്തത് കേരളത്തില്‍ നിന്നുളള മലയാളിയാണെന്നും ദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. യൂട്യൂബിലെ രാജഹംസമേ.. എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ചന്ദ്രലേഖ എന്ന അടൂരിലെ വീട്ടമ്മയെ മലയാളികള്‍ അറിയുന്നത്.
ലവ് സ്‌റ്റോറി എന്ന സിനിമയ്ക്കു വേണ്ടി പാടാനുള്ള അവസരവും ചന്ദ്രലേഖയ്ക്കുണ്ടായി. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് പേജിലുള്ളത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് ഈ പേജില്‍ കൊടുത്തിരിക്കുന്നത്. നേരത്തേ, ചന്ദ്രലേഖയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ പേജുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് തന്റെ ആദ്യ വിദേശ പര്യടനം കഴിഞ്ഞ് ദുബായില്‍ നിന്ന് ചന്ദ്രലേഖ തിരിച്ചെത്തിയത്. ചന്ദ്രലേഖയുടെ പേരിലുള്ള രണ്ട് പേജുകള്‍ ഒഴികെ ബാക്കി എല്ലാ വ്യാജ പേജുകള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ചന്ദ്രലേഖ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chandralekha, Singer, Face Book Page

No comments:
Post a Comment