ഉദുമ:എരോല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ മാസം തോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 27 ാം വാര്‍ഷികം നവംബര്‍ 7 മുതല്‍ 14 വരെ നടക്കും.
ഏഴിന് വൈകുന്നേരം ജമാഅത്ത് കമ്മിററി പ്രസിഡണ്ട് പി. അബ്ദുല്ല ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. രാത്രി നടക്കുന്ന ഉദ്ഘാടന സമ്മേളനവും സി.എം ഉസ്താദ് അനുസ്മരണവും ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിററി വൈ. പ്രസിഡണ്ട് കെ.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. സയ്യിദ് ബാഖിര്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്നുളള ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ ഉമര്‍ സഖാഫി വയനാട്, കെ.പി ഹുസൈന്‍ സഅദി, വൈ.കുഞ്ഞാഹമ്മദ് സഅദി, ഹാമിദ് യാസീന്‍ ജൗഹരി അല്‍മദനി കൊല്ലം, ഷൗക്കത്തലി വെളളമുണ്ട, മുഹമ്മദ് ഹനീഫ് നിസാമി തുടങ്ങിയ വാഗ്മികള്‍ സംബന്ധിക്കും
14 ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് യു.കെ മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി നേതൃത്വം നല്‍കും.
പരിപാടിയുടെ വിജയത്തിനായി പി. മുഹമ്മദ് കുഞ്ഞി ഹാജി ചെയര്‍മാനും, അബ്ദുല്‍റശീദ് മൊട്ടയില്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment