Latest News

മോഷ്ടിച്ച ഐഫോണിലെ ആയിരം കോണ്‍ടാക്ട് നമ്പര്‍ എഴുതി ഉടമയ്ക്ക് അയച്ചുകൊടുത്തു!

മോഷ്ടിച്ച ഐഫോണിലുണ്ടായിരുന്ന ആയിരം കോണ്‍ടാക്ട് നമ്പറുകള്‍ കള്ളന്‍ സ്വന്തം കൈപ്പടയില്‍ എഴുതി യഥാര്‍ത്ഥ ഉടമയ്ക്ക് അയച്ച് കൊടുത്തു! ചൈനയിലാണ് രസകരമായ സംഭവം നടന്നത്. ബാര്‍മാന്‍ ആയ സോ ബിന്‍ എന്നയാളുടെ ഐഫോണ്‍ ആണ് മോഷണം പോയത്. തന്റെ കൂടെ ടാക്‌സിയില്‍ യാത്ര ചെയ്തിരുന്നയാളാണ് ഫോണ്‍ മോഷ്ടിച്ചതെന്നു മനസ്സിലാക്കിയ സോബിന്‍ ഉടന്‍ തന്നെ അയാള്‍ക്ക് സന്ദേശം അയച്ചു.

നീയാരാണെന്ന് എനിക്കറിയാം. നിന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് കണ്ടെത്താമെന്ന് ബിന്‍സോ സന്ദേശത്തിലെഴുതി. തുടര്‍ന്ന് ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് പരിശോധിക്കാനും ആവശ്യപ്പെട്ടു. താന്‍ ഏതുതരം വ്യവസായത്തില്‍ പെട്ട ആളാണെന്ന് മനസ്സിലാക്കി മര്യാദയ്ക്ക് ഫോണ്‍ തിരികെ തരാനായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കള്ളന്റെ മറുപടിയൊന്നും വന്നില്ല. എന്നാല്‍, സിം കാര്‍ഡും ഫോണിലെ ആയിരം കോണ്‍ടാക്ട് നമ്പറുകളും പേരും കൃത്യമായി അയച്ചുകൊടുക്കാന്‍ കള്ളന്‍ മറന്നില്ല. പതിനൊന്ന് പേജ് അടങ്ങിയ കോണ്‍ടാക്ട് നമ്പറും സിം കാര്‍ഡും പാഴ്‌സലായി ലഭിച്ചതോടെ സോവിന് ആശ്വാസമായിരിക്കുകയാണ്. ഐഫോണ്‍ പോയെങ്കിലെന്ത് നമ്പറും സിം കാര്‍ഡും തിരികെ ലഭിച്ചല്ലോ എന്ന ആശ്വാസത്തിലാണ് സൂ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chaina

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.