Latest News

200 ഗ്രാം സ്വര്‍ണ്ണ മാലകളുമായി ഉദുമ സ്വദേശി പിടിയില്‍

തിരുവനന്തപുരം: 4.66 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം സ്വര്‍ണ്ണാ ഭരണങ്ങളുമായി ഉദുമ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് - ഇന്റലിജന്‍സ് വിഭാഗം അറസ്റ്റുചെയ്തു. ഉദുമയിലെ ഹമീദ് അബ്ദുര്‍ റഹ് മാന്‍ (50) ആണ് വ്യാഴാഴ്ച പുലര്‍ചെ 3.30 മണിയോടെ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.

ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. 39 സ്വര്‍ണ്ണമാലകളായിരുന്നു ഇയാളില്‍ നിന്നും പിടികൂടിയത്. രണ്ട് ഇലക്ട്രിക്കല്‍ എക്സ്റ്റന്‍ഷന്‍ കോഡുകള്‍ക്കകത്താണ് സ്വര്‍ണ്ണമാലകള്‍ ഒളിപ്പിച്ചിരുന്നത്. ഒന്നില്‍ 19 ഉം മറ്റേതില്‍ 20 ഉം ചെയിനുകളാണ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.

കാര്‍ബണ്‍ പേപ്പറുകള്‍കൊണ്ട് പൊതിഞ്ഞ് ടേപ്പ് ചുറ്റിയാണ് മാലകള്‍ എക്സ്റ്റന്‍ഷന്‍ കോഡുകള്‍ക്കകത്ത് ഒളിപ്പിച്ചിരുന്നത്. ദുബൈയില്‍ ഒരുകടയില്‍ ജോലിക്കാരനാണ് ഹമീദ് അബ്ദുര്‍ റഹ് മാന്‍. അഞ്ച് ദിവസം മുമ്പാണ് താന്‍ ദുബൈയില്‍ പോയതെന്ന് ചോദ്യംചെയ്യലില്‍ അബ്ദുര്‍ റഹ് മാന്‍ മൊഴിനല്‍കി.സ്വര്‍ണ്ണക്കടത്തിലെ കണ്ണിയാണോ ഇദ്ദേഹമെന്ന് കസ്റ്റംസ് സംശയിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.