Latest News

ഏറ്റവും കൂടുതല്‍ ഓണ്‍ലൈല്‍ പരാതികള്‍ കാസര്‍കോട്ട്; പൊരിവെയിലത്ത് തന്നെ കണ്ട് പരാതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി


കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ പരാതി ലഭിച്ചത് കാസര്‍കോട്ട് നിന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊരിവെയിലത്ത് ജനങ്ങള്‍ കാത്തുനില്‍ക്കുന്നതുകൊണ്ട് ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം പരാതിക്കാരെ പൊരിവെയിലത്ത് തന്നെ കണ്ട് പരാതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടേയും പ്രതിഷേധ പരിപാടികാരണം കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയത്. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതി നല്‍കാനായി ജനം ഒഴുകുകയാണ്. ജനബാഹുല്യം കാരണം പരാതി നല്‍കാനെത്തിയ ഭൂരിഭാഗംപേര്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതുകാരണം പൊരിവെയിലത്ത് ക്യൂ നില്‍ക്കുകയാണ്. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ജനങ്ങളെ പൊരിവെയിലത്തെത്തി കണ്ട് പരാതി സ്വീകരിക്കുമെന്ന് അറിയിച്ചത്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ രണ്ട് മണിവരെ പുറത്തെത്തി കാത്തുനില്‍ക്കുന്ന പരാതിക്കാരെകണ്ട് പരാതിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രിപറഞ്ഞു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Umman Chandi, Congress, LDF, BJP

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.