Latest News

കല്യാണപ്പന്തലില്‍ വധുവും കാമുകിയും അടിയോടടി

ബീജിംഗ്: വിവാഹവേഷത്തില്‍ കല്യാണപ്പന്തലില്‍ എത്തിയ യുവതി നവവധുവിനെ തല്ലുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റ്. വരന്റെ കാമുകിയാണ് വിവാഹവേഷത്തില്‍ എത്തിയ യുവതി. ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തില്‍ അടുത്തിടെയാണ് ഈ അടി നടന്നത്. മൂന്നുമിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നവദമ്പതികള്‍ക്കുമുന്നിലേക്ക് യുവതി ദേഷ്യത്തോടെ അലറിപ്പാഞ്ഞെത്തുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.

യുവതിയുടെ പ്രകടനം കണ്ട് ഒരുനിമിഷം അന്തിച്ചുപോയ വധുവും വിട്ടുകൊടുത്തില്ല. അബോര്‍ഷന്‍ നടത്താതെ വീര്‍ത്തവയറുമായി നീ എന്തിനിവിടെ വന്നുവെന്ന് വധു ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതോടെ വാക്കേറ്റം കൊടുമ്പിരിക്കൊണ്ടു. ഇരുവരും പലതവണ അടികൂടുന്നതും വീഡിയോയില്‍ കാണാം. അടിയും വഴക്കുംകണ്ട് അന്തംവിട്ടുനില്‍ക്കുന്ന നവവരനും വീഡിയോയിലുണ്ട്. ഇടയ്ക്ക് വധു അയാളെ പിടിച്ചുമാറ്റിനിറുത്തുന്നുണ്ട്. ഹോട്ടലിലെ ജോലിക്കാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുന്നതോടെ വീഡിയോ അവസാനിക്കും. വീഡിയോയിലുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage, Fight, Chaina




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.