Latest News

ഗള്‍ഫില്‍ വ്യാപക മഴ


ഷാര്‍ജ: ഗള്‍ഫില്‍ വ്യാപക മഴ. ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച അപ്രതീക്ഷിതമായി മഴ തമിര്‍ത്തു പെയ്തത്. ഏറെ നേരം ശക്തമായ പെയ്ത മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. ദുബായിയുടെ ആകാശത്തും കാര്‍മേഘങ്ങള്‍ മൂടിയിരുന്നെങ്കിലും മഴ കാര്യമായി പെയ്തില്ല. ഫുജൈറയിലും മസാഫിയിലുമാണ് കനത്ത മഴ അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സെസ്‌മോളജി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച മസാഫിയില്‍ 73.8 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകുമെന്നും എമിറേറ്റിന്റെ വടക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സെന്റര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂറില്‍ അസ്ഥിരമായ കാലാവസ്ഥയുടെ ഫലമായി കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് സെന്റര്‍ വ്യക്തമാക്കി. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്‌ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം മേഖലയില്‍ ചുഴലിക്കാറ്റിനും പ്രളയത്തിനും സാധ്യതയുണ്‌ടെന്ന യുഎസ് നേവിയുടെ റിപ്പോര്‍ട്ട് സെന്റര്‍ തള്ളി. ഇത്തരം ഊഹാപോഹങ്ങളില്‍ വീഴരുതെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഉറപ്പിക്കണമെന്നും സെന്റര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മേഖലയില്‍ അസ്ഥിരമായ കാലാവസ്ഥയാണ് ദൃശ്യമാകുന്നതെന്നും ഇതിന്റെ ഭാഗമായി പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്‌ടെന്നും സെന്റര്‍ അറിയിച്ചു.

കടലിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളങ്ങള്‍ ദൃശ്യമായിരുന്നു. ചെറുയാനങ്ങളുടെ യാത്ര ദുഷ്‌കരമാക്കുന്ന വിധത്തിലാണ് തിരമാലകള്‍ ഉയര്‍ന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ ഈ കാലാവസ്ഥയ്ക്ക് അയവു വരത്തുള്ളൂവെന്നും സെന്റര്‍ വ്യക്തമാക്കുന്നു.


Photos: Purushu Udma


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.