ദുബായ്: പിറന്നാള്‍ വിരുന്നിനിടെ മലയാളി വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിക്കാനിടയായ സംഭവത്തില്‍ പ്രതിയാക്കപ്പെട്ട യുവതിയെ കോടതി വെറുതെ വിട്ടു. അല്‍ വര്‍ഖയിലെ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ നാലാം തരം വിദ്യാര്‍ഥി ബോണി ജൂനിയര്‍ (9) മുങ്ങിമരിച്ച കേസിലാണ് കൂട്ടുകാരന്റെ അമ്മയെ കോടതി വെറുതെ വിട്ടത്.
2012 ജൂണ്‍ 26ന് കറാമ ന്യൂ ഗോള്‍ഡ് സൂഖ് കെട്ടിടത്തിലെ നീന്തല്‍ക്കുളത്തിലാണ് ബോണി മുങ്ങി മരിച്ചത്. കെട്ടിടത്തില്‍ താമസിക്കുന്ന കൂട്ടുകാരന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ഭാഗമായി കുളത്തില്‍ നീന്തുമ്പോഴാണ് അപകടം. അപകടം പറ്റിയ ഉടനെ ആംബുലന്‍സ് വിളിക്കാത്തത് മരണത്തിന് ഇടയാക്കി എന്നാരോപിച്ചാണ് ബോണിയുടെ പിതാവ് കുടുംബത്തിനെതിരെ കോടതിയെ സമീപിച്ചത്.
കുട്ടികളെ നീന്തല്‍ക്കുളത്തില്‍ വിടുമെന്ന് നേരത്തേ അറിയിച്ചിരുന്നില്ലെന്നും ഇക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ മകനെ പാര്‍ട്ടിക്ക് വിടുമായിരുന്നില്ലെന്നും ബോണിയുടെ പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അപകടം നടന്നയുടന്‍തന്നെ കുട്ടിയെ കരയ്ക്ക് കയറ്റി പ്രാഥമികശുശ്രൂഷകള്‍ നല്കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തതായി യുവതി കോടതിയില്‍ മൊഴി നല്കി. ഈ മൊഴികള്‍ വിശ്വാസത്തിലെടുത്താണ് കോടതി യുവതിയെ വെറുതെ വിട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment