Latest News

സിദ്ധീഖലി രാങ്ങാട്ടൂര്‍ ബഹ്‌റൈനിലെത്തുന്നു

മനാമ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ സിദ്ധീഖലി രാങ്ങാട്ടൂര്‍ നവം.12ന് ചൊവ്വാഴ്ച ബഹ്‌റൈനിലെത്തുന്നു. ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പിലാക്കുന്ന 'പ്രവാസി ബൈത്തുറഹ്മ പദ്ധതി' യുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം പ്രധാനമായും ബഹ്‌റൈനിലെത്തുന്നത്.

നാട്ടില്‍പഞ്ചായത്തുകള്‍ തോറുമുള്ള പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ പദ്ധതിയായ ബൈത്തു റഹ്മയുടെ ഭാഗമായി ബഹ്‌റൈനിലെ അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തുന്ന ബഹുമുഖ പദ്ധതിയുമായാണ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവാസി ബൈത്തു റഹ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഉദ്ഘാടന കര്‍മ്മം ഈ മാസം 15ാം തിയ്യതി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെച്ച് അദ്ദേഹം നിര്‍വ്വഹിക്കും. 

ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന സിദ്ധീഖലിക്ക് പ്രസ്തുത ചടങ്ങില്‍ വെച്ച് കെ.എം.സി.സിയുടെ വിപുലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ, സഗൗരവം നര്‍മ്മങ്ങളില്‍ ചാലിച്ച് ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന സിദ്ധീഖലി രാങ്ങാട്ടൂരിന്റെ പ്രഭാഷണങ്ങള്‍ നാട്ടിലും മറുനാട്ടിലും ഏറെ പ്രസിദ്ധമാണ്. ഒരു ദിവസം തന്നെ മണിക്കൂറുകള്‍ ഇടവിട്ട് നിരവധി വേദികളിലെത്തുന്ന സിദ്ധീഖലിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു പുറമെ നിരവധിപേരാണ് ഓരോ സ്ഥലങ്ങളിലും തടിച്ചു കൂടുന്നത്. രാഷ്ട്രീയ എതിരാളികളെ പോലും ഊറി ചിരിപ്പിക്കുന്നതോടൊപ്പം ഇരുത്തി ചിന്തിപ്പിക്കുക കൂടി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ യൂടൂബിലും മറ്റു സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ഇപ്പോഴും വന്‍ ഹിറ്റാണ്.
നവം.15ലെ അദ്ദേഹത്തിന്റെ ബഹ്‌റൈനിലെ പ്രഥമ സ്വീകരണ സമ്മേളനം വിജയിപ്പിക്കാനായി വി.എച്ച് അബ്ദുള്ള മുഖ്യ രക്ഷാധികാരിയായും ശംസുദ്ധീന്‍ വളാഞ്ചരി ചെയര്‍മാനുമായി വിപുലമായ സ്വാഗതസംഘ കമ്മററിക്ക് കഴിഞ്ഞ ദിവസം കെ.എം.സി.സി ഹാളില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ കമ്മറ്റി രൂപം നല്‍കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.