Latest News

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരത്തിന്റെ പ്രതിഷേധം അണപൊട്ടിയൊഴുകി

കണ്ണൂര്‍: ഒരു ദേശത്തെയാകെ ഇല്ലാതാക്കുന്ന മാധവ്ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് എതിരെ മലയോര ജനതയുടെ അണമുറിയാത്ത പ്രതിഷേധത്തിന് വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ നഗരം മണിക്കൂറുകളോളം സാക്ഷ്യം വഹിച്ചു. കൊട്ടിയൂര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന ഉപവാസത്തോടനുബന്ധിച്ചാണ് നഗരം അടുത്ത കാലത്തൊന്നും ദര്‍ശിക്കാത്ത തരത്തിലുള്ള പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്.

കര്‍ഷക ജനതയുടെ ഉപജീവനം ഇല്ലാതാക്കുന്ന റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പാളത്തൊപ്പിയണിഞ്ഞ നൂറുകണക്കിനാളുകള്‍ കരിങ്കൊടിയേന്തിയായിരുന്നു റാലിയില്‍ അണിചേര്‍ന്നത്. കൊട്ടിയൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചാണ് ആ ബാലവൃദ്ധം ജനങ്ങള്‍ ഭരണകൂടത്തെ പ്രതിഷേധം അറിയിക്കാനായി കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്. സെന്റ മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തുനിന്നായിരുന്നു റാലി കലക്‌ട്രേറ്റിന് മുന്നിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന ഉപവാസ സമരം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. സി.പി.എം ജിസ്റ്റാ സെക്രട്ടറി പി. ജയരാജന്‍, ഡി.സി.സി പ്രസിഡ് കെ.സുരേന്ദ്രന്‍, സി.പി.ഐ ജിസ്റ്റാ അസി. സെക്രട്ടറി എ. പ്രദീപന്‍, പി.ടി. ജോസ്, ഇബ്രാഹിംമുണ്ടേരി, കെ. ജയപ്രകാശ്, തോമസ് മണകുന്നേല്‍, എം. രാജന്‍, കെ.ടി. ജോസഫ്, പി.ടി. സെബാസ്റ്റ്യന്‍, ലിജോ പി. ജോസ്, പി. ഗോപിനാഥ്, ജോസ് ചെമ്പേരി പ്രസംഗിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡ് സാജു വാത്ത്യാട്ട്, ശശീന്ദ്രന്‍ തുണ്ടിത്തറ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.