തവനൂര്‍: വീട്ടമ്മയായ യുവതിയെ മൂന്നംഗസംഘം വീട്ടില്‍കയറി മര്‍ദ്ദിച്ച് മുളകുപൊടി വിതറി പെട്ടിയിലാക്കിയ സംഭവം യുവതി സ്വയം ചെയ്തതാണെന്ന് പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിന്റെ സ്‌നേഹം ലഭിക്കാനായി താന്‍ തന്നെയുണ്ടാക്കിയ ഒരു നാടകമായിരുന്നെന്ന് പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ യുവതി വ്യക്തമാക്കി.
നവംബര്‍ 11ന് ആയിരുന്നു യുവതിയെ കൈകള്‍ കെട്ടി പെട്ടിയിലാക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. യുവതിയുടെ ഫോണ്‍ വിളികേട്ട് വന്ന ഭര്‍ത്താവായിരുന്നു അര്‍ദ്ധബോധാവസ്ഥയില്‍ ഭാര്യയെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്നും രക്ഷിച്ചത്.
സംഭവത്തെക്കുറിച്ച യുവതി പറഞ്ഞതിങ്ങനെയായിരുന്നു. തന്നെ ഒരുസംഘം ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞ് മര്‍ദ്ദിക്കുകയും എതിര്‍ത്തപ്പോള്‍ മുളകുപൊടി വിതറി കൈകള്‍ കെട്ടി പെട്ടിയില്‍ അടയ്ക്കുകയുമായിരുന്നു.
ഇതിന് മുമ്പ് രണ്ട് തവണ ഈ ആളുകള്‍ വീട്ടില്‍വന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പരസ്യമാക്കുമെന്നുംപറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നും പറഞ്ഞു.
തുടര്‍ന്ന് യുവതിയുടെ പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തവെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. ഭര്‍ത്താവ് സുരേഷിന്റെ ഫോണ്‍കോള്‍ പരിശോധിച്ചപ്പോള്‍ തന്നെ അയാള്‍ നിരപരാധിയാണെന്ന് പോലീസിന് ബോധ്യമായിരുന്നു. ഇതേതുടര്‍ന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കിയ നാടകം പോലീസിനോട് തുറന്നു പറഞ്ഞത്.
ഭര്‍ത്താവ് എവിടെയാണെന്ന് ആദ്യം മനസിലാക്കുകയും തുടര്‍ന്ന് അപകടത്തിലാണെന്ന തരത്തില്‍ ഫോണ്‍ ചെയ്തു കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ശരീരത്തില്‍ മുളകുപൊടി വിതറി കൈകള്‍ കൂട്ടിക്കെട്ടുകയും കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിച്ചിരിക്കുകയുമായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് മാനസിക അസ്വാത്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. കള്ളക്കഥമെനഞ്ഞ് വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമ നടപടിയുണ്ടാകുമോ എന്ന് വ്യക്തമല്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment