Latest News

പ്രമുഖ പണ്ഡിതന്‍ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്ലിയാര്‍ (75) നിര്യാതനായി. കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ഉച്ചക്ക് ഒരു മണിക്കായിരുന്നു അന്ത്യം.

കൊടുവള്ളി സ്വദേശി അബൂബക്കര്‍ മുസ്ലിയാര്‍ ഉമ്മാത്ത ദമ്പതികളുടെ നാലാമത്തെ മകനായി കോഴിക്കോട് പാറന്നൂര്‍ പുല്‍പറമ്പ് വീട്ടിലാണ് ജനനം.

താമരശ്ശേരിക്കടുത്ത കടവൂര്‍, കത്തറമ്മല്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. കാസര്‍കോട് സഅദിയ്യ, ചാലിയം, കാവന്നൂര്‍, തിരുവള്ളൂര്‍, കൊടുവള്ളി രിയാളു സ്വാലിഹീനിലും, കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. 

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ പണ്ഡിത പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. 1981 ല്‍ സമസ്ത കേന്ദ്ര മുശാവറയിലെ അംഗമാവുകയും പിന്നീട് സമസ്തയുടെ
ട്രഷററായി തിരെഞ്ഞെടുക്കപെടുകയും ചെയ്തു. ഇതിന് പുറമെ വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പര്‍, കൊടുവള്ളി രിയാളുസ്വാലിഹീന്‍ ജനറല്‍ സെക്രെട്ടറി, സി.എം മഖാം വൈസ് പ്രസിഡണ്ട്, നരിക്കുനി മജ്മഅ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നതോടൊപ്പം കൊടുവള്ളി താമരശ്ശേരി ഭാഗങ്ങളിലെ നാല്‍പതോളം മഹല്ലുകളുടെ ഖാളി സ്ഥാനവും വഹിച്ചിരുന്നു.

കൊടുവള്ളി സ്വദേശി അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ഉമ്മു കുല്‍സുവാണ് ഭാര്യ
മക്കള്‍: മുഹമ്മദ് അസ്‌ലം ബാഖവി, അബ്ദുല്‍ ലത്തീഫ് ഫൈസി, അബ്ദുല്‍ ജലീല്‍ ബാഖവി,
ഡോ. അബൂബക്കര്‍, ഉബൈദ് ഫൈസി, സഈദ് ഫൈസി, മൈമൂന, താലിയാത്ത്, ഫാത്തിമ സുഹ്‌റ. ജാമാതക്കള്‍: മുഹമ്മദ് ബാഖവി വാവാട്, അബ്ദു റസാഖ് മുസ്ലിയാര്‍ പന്നൂര്‍, മുനീര്‍ ഫൈസി എളേറ്റില്‍, നദീറ മുയിപ്പോത്ത്, ഷരീഫ പറമ്പില്‍ ബസാര്‍, നജ്മുന്നീസ പുവാട്ട് പറമ്പ്, ജുവൈരിയ്യ പുല്ലാളൂര്‍, ഫാത്തിമ സുഹ്‌റ നരിക്കുനി, ജസീന വാവാട്.
മയ്യത്ത് പാറന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവുചെയ്തു


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.