ബദിയഡുക്ക : ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ സഹായത്തോടെ ഇന്‍ഷുറന്‍സ് സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം ഉക്കിനടുക്കയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ എന്ന പ്രഖ്യാപനം ഉണ്ടായതും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും രണ്ടര വര്‍ഷം മുമ്പു വരെ അഞ്ചു മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതോടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്ന നിലയ്‌ക്കാണ് കോന്നി, ഇടുക്കി, പാലക്കാട്, കാസര്‍കോട്, വയനാട് ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായത്.
ഇതില്‍ എട്ടാമത്തെ കോളേജിനു മാത്രമാണ് ഇതുവരെ സ്ഥലം കണ്ടെത്തുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് കൊല്ലത്തുകൂടി ഒരു മെഡിക്കല്‍ കോളേജ് ഉടന്‍ അനുവദിക്കും.
ചടങ്ങില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി കെ പി മോഹനന്‍, എം എല്‍ എ പി ബി അബ്ദുല്‍റസാഖ്, മുന്‍ മന്ത്രിമാരായ സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ്‌കുഞ്ഞി ചായിന്റടി, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, എണ്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖരന്‍, ജില്ലാ പഞ്ചായത്തംഗം പ്രമീള സി നായ്‌ക്ക്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം രജനി സന്ദീപ്, ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. പി ജി ആര്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതവും, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Badiyadukka,, Inauguration, Medical College

No comments:
Post a Comment