Latest News

സിപിഎം പ്രവര്‍ത്തക സംഗീതയുടെ ആത്മഹത്യ: വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍

തിരുവനന്തപുരം: സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സജീവ പ്രവര്‍ത്തകയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലറുമായ എം. എസ് സംഗീതയുടെ ആത്മഹത്യ പിതാവ് ഔദ്യോഗിക ജീവതത്തില്‍ നിന്നും വിരമിക്കുന്ന ദിവസം.

സംഗീതയുടെ പിതാവ് മോഹനചന്ദ്രന്‍ മാധവപുരം സര്‍വീസ് സഹകരണ സംഘം സെക്രട്ടറി സ്ഥാനത്ത് നിന്നും ശനിയാഴ്ചയാണ്‌ വിരമിക്കുന്നത്. അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കുടുംബവീടായ കുളത്തൂര്‍ തൃപ്പാദപുരം കാവുക്കോണം സംഗീതാ ഭവനിലും സഹകരണ സംഘത്തിലും പന്തല്‍ കെട്ടിയിരുന്നു.

രാത്രി 11 മണിയോടെ സംഗീതയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന മണ്‍വിളയിലെ വീട്ടില്‍ വച്ചാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ടി.വി കണ്ടുകൊണ്ടിരിക്കെ മകളുമൊത്ത് ഉറങ്ങാന്‍ കിടന്ന സംഗീത വാതിലടച്ച് കുറ്റിയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇടയ്ക്ക് മകള്‍ ഉണര്‍ന്നപ്പോള്‍ അമ്മ തൂങ്ങി നില്‍ക്കുന്നത് കണ്ട് നിലവിളിച്ചതോടെയാണ് ഭര്‍ത്താവ് അറിയുന്നത്. ഉടന്‍ വാതില്‍ പൊളിച്ച് അകത്ത് കടന്ന അദ്ദേഹം സംഗീതയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 12.30 ന് മരണം സംഭവിക്കുകയായിരുന്നു.

സംഗീതയുടെ മരണം ഒപ്പം ജോലിചെയ്യുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഫേസ്ബുക്കില്‍ സജീവമായിരുന്ന സംഗീതയ്ക്ക് അവിടെയും നിരവധി സുഹൃത്തുക്കളുമായി അടുത്തബന്ധമായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെ നെടുമങ്ങാട് 10 സെന്റ് വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ഡി.വൈ.എഫ്.ഐ യുടെ സംസ്ഥാന കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്, സി.പി.എം ആറ്റിപ്ര ഏരിയാ കമ്മിറ്റി അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു സംഗീത.

യൂണിവേഴ്‌സിറ്റി കോളേജിലെ ലക്ചറര്‍ മനോജാണ് ഭര്‍ത്താവ്. അഥീന, അതുല്‍ എന്നിവരാണ് മക്കള്‍. മാതാവ്: ഷൈലജാ ദേവി. സഹോദരങ്ങള്‍: രാജലക്ഷ്മി, രാഹുല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Sangeetha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.