Latest News

കാസര്‍കോട്ട്‌ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ്‌ യൂണിറ്റ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു


കാസര്‍കോട്‌ : ജില്ലയില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ ആദ്യത്തെ ഡയാലിസിസ്‌ സെന്റര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച രാവിലെ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ആരോഗ്യവകുപ്പ്‌ മന്ത്രി വി എസ്‌ ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെ ഫിസിയോതെറാപ്പി യൂണിറ്റ്‌ കൃഷി വകുപ്പ്‌ മന്ത്രി കെ പി മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്‌, പി ബി അബ്ദുല്‍റസാഖ്‌, ജില്ലാ കളക്ടര്‍ പി എസ്‌ മുഹമ്മദ്‌ സഗീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍ ഡി സി സി പ്രസിഡണ്ട്‌ സി കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആരോഗ്യ കേരളം തേജസ്വിനി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണ് ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചത്.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dialysis Unit, Inauguration, Ummanchandi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.