തളിപ്പറമ്പ: അകാലത്തില്‍ അന്തരിച്ച കൊങ്ങായി മുസ്തഫക്ക് ലക്ഷങ്ങളുടെ കട ബാധ്യത. അദേഹം ജോലി ചെയ്തിരുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം വിവിധ ലോണുകളിലായി പതിനൊന്ന് ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് പി. മുഹമ്മദ് ഇക്ബാലാണ് 15 ലക്ഷത്തോളം വരുന്ന കട ബാധ്യതയുടെ വിവരങ്ങള്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷം മുമ്പ് പണി കഴിപ്പിച്ച വീടിന്റെ ആധാരം പോലും ബാങ്കിലാണ്. ഈ വീട് ഈടു നല്‍കി എടുത്ത വായ്പ തിരിച്ചടക്കാന്‍ മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് പി. മുഹമ്മദ് ഇക്ബാലാണ് 15 ലക്ഷത്തോളം വരുന്ന കട ബാധ്യതയുടെ വിവരങ്ങള്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷം മുമ്പ് പണി കഴിപ്പിച്ച വീടിന്റെ ആധാരം പോലും ബാങ്കിലാണ്. ഈ വീട് ഈടു നല്‍കി എടുത്ത വായ്പ തിരിച്ചടക്കാന്‍ മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വായ്പ പണം അടച്ചു തീര്‍ത്ത് തിങ്കളാഴ്ച ആധാരം തിരിച്ചെടുത്ത് മുസ്തഫയുടെ കുടുംബത്തിന് നല്‍കും. ബാക്കി ബാധ്യതകളും തീര്‍ക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം. 17 വയസിന് താഴെയുള്ള മൂന്ന് പെണ്‍മക്കള്‍ അടങ്ങിയതാണ് മുസ്തഫയുടെ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ അടക്കം നിര്‍വ്വഹിക്കാന്‍ സമ്പാദ്യമൊന്നും മുസ്തഫ കരുതി വച്ചിരുന്നില്ല. ഈ മാസം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാനും മുസ്തഫയുടെ ജീവിതരേഖ വിശദമാക്കുന്ന സ്മരണിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
മുസ്തഫയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മൂന്ന് സുപ്രധാന പദവികളിലേക്ക് പകരക്കാരെ കണ്ടെത്തുവാനും നടപടി ആരംഭിച്ചു. മുനിസിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി, സീതിസാഹിബ് ഹയര്‍സെക്കറി സ്‌കൂള്‍ മാനേജര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ പദവികളാണ് നികത്താനുള്ളത്. നിലവിലുള്ള ജോയിന്റ് സെക്രട്ടറി സമദ് കടമ്പേരിക്ക് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കി. ജനറല്‍ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. മുസ്തഫ പ്രതിനിധീകരിച്ച മുക്കോല വാര്‍ഡില്‍ തിരഞ്ഞെടുപ്പിന് സാവകാശം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.
സീതിസാഹിബ് സ്‌കൂള്‍ മാനേജര്‍ സ്ഥാനമാണ് അടിയന്തരമായി നികത്താനുള്ളത്. അതിനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. പി. മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ്കുഞ്ഞി, അള്ളാംകുളം മഹമൂദ്, പി.കെ. സുബൈര്‍, കെ. മുസ്തഫ ഹാജി, സി.പി.വി. അബ്ദുളള, കെ. മുഹമ്മദ് ബഷീര്‍, പി.സി.നസീര്‍, ഈറ്റിശേരി മുഹമ്മദ് ഹാജി സംസാരിച്ചു. സമദ് കടമ്പേരി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kongayi Musthafa, Thaliparamba


No comments:
Post a Comment