കണ്ണൂര്‍: ഓടുന്ന ബസിനകത്തെ മദ്യപാനത്തെ ചോദ്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം. മാട്ടൂല്‍ സ്വദേശിയും ബംഗലുരുവില്‍ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ ജീവനക്കാരനുമായ പള്ളക്കര ഷാജഹാനാണ് (36) പുലര്‍ച്ചെ ഇരിട്ടിക്കടുത്ത ഉളിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. കല്‍പ്പക കമ്പനിക്കാരുടെ ബസിലായിരുന്നു ഷാജഹാന്‍ യാത്ര ചെയ്തിരുന്നത്.
ബംഗലുരുവില്‍ നിന്നും യാത്ര പുറപ്പെട്ട ബസില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നത്രെ. ബസ് കുറച്ച് ദൂരം ഓടിയശേഷം വഴിയില്‍ വെച്ചാണത്രെ ക്ലീനറും മറ്റ് 5 പേരും കയറിയത്. ഇവര്‍ ബസിന്റെ പിറകിലത്തെ സീറ്റില്‍ വെച്ച് മദ്യപിക്കുകയും പുകവലിക്കുകയം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഷാജഹാന് നേരെ തട്ടിക്കയറുകയായിരുന്നത്രെ ആദ്യം.
ക്ലീനറോടൊപ്പം കയറിയവരെ ഇറക്കി വിടണമെന്നും അല്ലെങ്കില്‍ ബസഅടുത്ത പോലീസ് സ്റ്റേഷനില്‍ കയറ്റണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടതോടെ മൈസൂരിനടുത്ത് അവരെ ഇറക്കിവിട്ടത്രെ. ബസ് ഇരിട്ടിക്കടുത്തെത്തിയപ്പോള്‍ ബസില്‍നിന്നിറക്കിവിട്ടവര്‍ ഉളിയില്‍ കാത്ത് നില്‍ക്കുന്നുണ്ടെന്ന് ഡ്രൈവര്‍ക്ക് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഇരിട്ടി പോലീസില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ അങ്ങിനെ ആരും അവിടെ ഇല്ലെന്നും അവരൊക്കെ പോയെന്നും ക്ലീനര്‍ സ്റ്റേഷനില്‍ നിന്നും പറഞ്ഞത്രെ.
എന്നാല്‍ നിങ്ങള്‍ യാത്ര തുടര്‍ന്നോളൂ ഞങ്ങള്‍ മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ചോളുമെന്ന് ഇരിട്ടി പോലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് പിന്നീട് ഡ്രൈവര്‍ ബസ് വിട്ടത്. നേരത്തെ ഡ്രൈവര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശം പോലെതന്നെ അവിടെ ഒരു സംഘം പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. പി കെ ട്രാവല്‍സിന്റെ ബസ് കല്‍പ്പക ബസിന് കുറുകെയിട്ട് നേരത്തെ ഇറക്കിവിട്ട സംഘവും ഉളിയില്‍ കാത്ത് നിന്ന ചിലരും ബസിനകത്തേക്ക് ഇരച്ചുകയറി അക്രമിക്കയായിരുന്നെന്ന് ഷാജഹാന്‍ പറഞ്ഞു.
മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ബസ് കയറ്റി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്ലീനറെ അവിടെ കസ്റ്റഡിയിലെടുത്തിരിക്കയാണ്. എന്നാല്‍ ഷാജഹാനെ കാത്ത് നില്‍ക്കാതെ കല്‍പ്പകാ ബസ് മട്ടന്നൂര്‍ വിടുകയും ചെയ്തു. ഡ്രൈവറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും ഒടുവില്‍ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞപ്പോള്‍ അവര്‍ തളാപില്‍ കാത്ത് നിന്നാണ് തന്റെ ലഗേജുകള്‍ വാങ്ങിയതെന്നും ഇയാള്‍ പറഞ്ഞു. ബേഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായും ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഷാജഹാന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bus, Attack, Case, Police

No comments:
Post a Comment