Latest News

ഹെല്‍മറ്റിനെ ചൊല്ലി തര്‍ക്കം; സ്ത്രീയും കുട്ടിയുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

പയ്യാവൂര്‍: ഹെല്‍മറ്റ് എടുത്തതുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കവും ഏറ്റുമുട്ടലും. സംഭവത്തില്‍ യുവതിയും പിഞ്ചു കുട്ടിയുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. മലപ്പട്ടത്തെ കോഴിക്കൂട്ടങ്ങല്‍ ഹൗസില്‍ വി.പി. സുധ (33), മകന്‍ ആനന്ദ് (അഞ്ച്), സുധയുടെ സഹോദരന്‍ ചന്ദനക്കാംപാറയിലെ വെട്ടുകല്ലില്‍ പുറത്ത് വി.പി. രവീന്ദ്രന്‍ (42) എന്നിവര്‍ക്കും ചന്ദനക്കാംപാറയിലെ പുത്തന്‍കുടിയില്‍ ശ്യാം ജോസി (24)നുമാണ് പരിക്കേറ്റത്. നാലുപേരെയും തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവുംതോട് ടൗണില്‍ വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് സുധ പറയുന്നത് ഇങ്ങനെ: ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങാനായാണ് മാവുംതോടിലെത്തിയത്. ഇതിനിടെ സഹോദരനായ രവിയെ കാത്തിരിക്കവെ ശ്യാംജോസ് എന്നയാളുടെ നേതൃത്വത്തില്‍ എത്തിയ അഞ്ചംഗസംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഘം തന്റെ ഭര്‍ത്താവ് സജികുമാറിന്റെ ബൈക്കില്‍ നിന്നും ഹെല്‍മറ്റ് എടുത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിവാഹ വീട്ടില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നു. 

തന്നെയും കുഞ്ഞിനെയും പിടിച്ചുവലിക്കുന്നത് കണ്ട് തടയാനെത്തിയ സഹോദരന്‍ രവിയെയും ശ്യാമും സംഘവും മര്‍ദ്ദിച്ചുവെന്നും സുധ പറഞ്ഞു. എന്നാല്‍, വിവാഹ വീട്ടില്‍ വെച്ച് ഹെല്‍മറ്റ് മാറി എടുത്ത് പോയതിന്റെ പേരില്‍ തന്നെ രവി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ശ്യാമും പറഞ്ഞു. രവിയുടെ അളിയന്റെ ഹെല്‍മറ്റ് കാണാനില്ലെന്ന് പറഞ്ഞായിരുന്നത്രെ മര്‍ദ്ദനം. ശ്യാമിന്റെ സഹോദരന്റെ കടയിലെ സാധനങ്ങളില്‍ ഇയാള്‍ മണ്ണ് വാരിയിട്ടതായും കടയ്ക്ക് കല്ലെറിഞ്ഞതായും പരാതിയുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Helmat, Attack

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.