തളിപ്പറമ്പ: യുവതിയെ കാറില്‍ കയറ്റി കൊണ്ടുവന്ന് മദ്യം നല്‍കി വിജനമായ സ്ഥലത്ത് വച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മാട്ടൂല്‍ സ്വദേശിനിയായ 25 കാരിയെ പീഡിപ്പിച്ച കേസില്‍ കല്യാശേരി യോഗശാല റോഡിലെ ടി.വി. അഭിലാഷ് (29)നെയാണ് തളിപ്പറമ്പ് സി.ഐ: എ.വി. ജോണ്‍ കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ആഗസ്ത് 16നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ നേരത്തെ പ്രമോദ്കുമാര്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ അഭിലാഷ് ഒളിവില്‍ പോവുകയായിരുന്നു. ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കറങ്ങിയശേഷം കഴിഞ്ഞ ദിവസം തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തെളിവെടുപ്പിന് സി.ഐ കസ്റ്റഡിയില്‍ വാങ്ങിയത്. പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയ കെ.എല്‍ 13 കെ 5236 സാന്‍ട്രോ കാര്‍ കസ്റ്റഡിയിലെടുത്തു.
ഹോം നേഴ്‌സായ യുവതിയെ ഈ കാറില്‍ കയറ്റി കൊണ്ടുവന്ന് പറശിനിക്കടവ് വ്യവസായ എസ്റ്റേറ്റിന് സമീപത്തെ വിജനമായ പ്രദേശത്ത് വച്ചാണ് പീഡിപ്പിച്ചത്. മദ്യ ലഹരിയില്‍ അവശനിലയിലായ യുവതിയെ പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. മദ്യലഹരിയില്‍ ദിശ അറിയാതെ തന്നെ യുവതി ഏതോ വര്‍ക്ക്‌ഷോപ്പിന്റെ കാര്‍ബൈഡ് അവശിഷ്ടത്തില്‍ വീഴുകയും അത് കഴുകി കളയാന്‍ ശ്രമിച്ചപ്പോള്‍ പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, custody

No comments:
Post a Comment