Latest News

ധര്‍മ്മശാലയില്‍ പീഡനത്തിന് ഇരയായ യുവതി വേദനകൊണ്ട് നരകയാതന പേറുന്നു

തളിപ്പറമ്പ: ഇതുപോലൊരു ദുരിതം മറ്റൊരാള്‍ക്കും ഉണ്ടാകരുതേ. കാമവെറിയന്‍മാര്‍ കശക്കിയെറി
ഞ്ഞ മാട്ടൂലിലെ 27 കാരിയെ കാണുമ്പോള്‍ ആരും പ്രാര്‍ത്ഥിച്ചുപോകും. ഹോം നേഴ്‌സായ യുവതി കഴിഞ്ഞ ആഗസ്ത് 18ന് ഉച്ചയ്ക്ക് ജോലിക്ക് പോകാന്‍ ബസു കാത്തുനില്‍ക്കുമ്പോഴാണ് കാറുമായെ
ത്തിയ യുവാക്കള്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയത്.

കാറില്‍ വച്ച് യുവതിയെ മദ്യം കുടിപ്പിച്ച യുവാക്കള്‍ ധര്‍മ്മശാല വ്യവസായ പാര്‍ക്കിന് സമീപം വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടി രാത്രി ദിശയറിയാതെ നടക്കുമ്പോള്‍ ഏതോ വര്‍ക്ക് ഷോപ്പിന്റെ കാര്‍ബൈഡ് അവശിഷ്ടങ്ങള്‍ക്കിടയില്‍ വീണു. പ്രദേശവാസികള്‍ കാണുമ്പോള്‍ ദേഹമാസകലം വെള്ള പൗഡര്‍ കലര്‍ന്ന നിലയിലായിരുന്നു യുവതി. വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളഞ്ഞതോടെ ദേഹമാസകലം പൊള്ളി. യുവതിയുടെ കൈകാലുകള്‍ മുഴുവന്‍ പൊള്ളി തൊലി അടര്‍ന്ന നിലയിലാണ്. തൊലി അടര്‍ന്ന ഭാഗത്ത് നിരന്തരം ചൊറിച്ചില്‍ അനുഭവപ്പെടുകയാണ്. 

പ്ലാസ്റ്റിക് ഷീറ്റില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ നഗ്നയായി കിടന്നാലാണ് ചൊറിച്ചലിന് നേരിയ ശമനമുണ്ടാകുക. ഇതുകാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവതി. ചൊറിച്ചില്‍ കാരണം യുവതി നിലവിളിക്കുകയാണ്. ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പോലുമാകാത്ത അവസ്ഥ. കേസില്‍ കണ്ണപുരത്തെ പ്രമോദ്കുമാര്‍, കല്യാശേരി യോഗശാലയിലെ അഭിലാഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 

ദളിത് സമുദായത്തില്‍പ്പെട്ടതാണ് യുവതി. സഹായിയായി സഹോദരന്‍ മാത്രമാണുള്ളത്. നിത്യ ജീവിതത്തിന് വഴി പോലും ഇല്ലാത്ത അവസ്ഥയില്‍ പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് താല്‍ക്കാലിക സമാശ്വാസമായി സര്‍ക്കാര്‍ തുച്ഛമായ തുക നല്‍കാറുണ്ട്. യുവതിയുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ തളിപ്പറമ്പ് സി.ഐ: എ.വി. ജോണ്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് എസ്.പിയുമായി ബന്ധപ്പെട്ട് 2000രൂപ ആശ്വസധനമായി വാങ്ങിക്കൊടുത്തിരുന്നു. ബുധനാഴ്ച ലഭിച്ച ആ തുക മാത്രമാണ് യുവതിക്ക് ചികിത്സക്കും മറ്റ് ചെലവുകള്‍ക്കുമുള്ളത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Thaliparamba

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.