കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് കാസര്‍കോട് മെയിന്‍ ബ്രാഞ്ച് മാനേജര്‍ പി ദാമോദരന്‍ 25 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍നിന്ന് വിരമിച്ചു.
1981ല്‍ ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കില്‍ ഔദ്യോഗിക ജീവിതമാരംഭിച്ച ദാമോദരന്‍ 1988ലാണ് ജില്ലാ സഹകരണ ബാങ്കില്‍ ചേര്‍ന്നത്. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ ജില്ലാപ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ബെഫിയുടെ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
പുരോഗമന കലാസാഹിത്യസംഘം ഏരിയാസെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം, സിപിഐ എം കാസര്‍കോട് ലോക്കല്‍കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ദാമോദരന്‍ കുറ്റിക്കോല്‍ തളക്കര സ്വദേശിയാണ്.
പുരോഗമന കലാസാഹിത്യസംഘം ഏരിയാസെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം, സിപിഐ എം കാസര്‍കോട് ലോക്കല്‍കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ദാമോദരന്‍ കുറ്റിക്കോല്‍ തളക്കര സ്വദേശിയാണ്.
കാസര്‍കോട് പ്രാഥമിക കാര്‍ഷിക വികസന ബാങ്കിലെ റിക്കവറി ഓഫീസര്‍ എം സി നാരായണിക്കുട്ടിയാണ് ഭാര്യ.
ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാകമ്മിറ്റി പി ദാമോദരന് യാത്രയയപ്പ് നല്‍കി. സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. എ ഗോപാലന്‍ അധ്യക്ഷനായി. പി വി കെ പനയാല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ കുഞ്ഞികൃഷ്ണന്‍, വി ടി ജയരാജന്‍, പി വി രാജേന്ദ്രന്‍, കെ രാഘവന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ സംസാരിച്ചു. കെ രാഘവന്‍ സ്വാഗതവും ടി രാഘവന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment