Latest News

ആദൂരില്‍ വില്ലേജ് ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു

അനില്‍കുമാര്‍
മുള്ളേരിയ: ആദൂര്‍ വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. പ്രധാന രേഖകള്‍ക്കായി വില്ലേജിലെത്തുന്ന ആവശ്യക്കാര്‍ നിരാശയോടെ മടങ്ങുന്ന സ്ഥിതിയാണിവിടെ.
ആദൂര്‍ വില്ലേജ് ഓഫീസറായിരുന്ന അനില്‍കുമാര്‍ രണ്ടാഴ്ച മുമ്പ് കൈക്കൂലി കേസില്‍ പിടിയിലായി. പകരം വില്ലേജ് ഓഫീസറെ ഇതുവരെയും നിയമിച്ചില്ല. രണ്ട് മാസം കഴിഞ്ഞേ പകരം വില്ലേജ് ഓഫീസറെ നിയമിക്കൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദിവസേന നൂറുകണക്കിന് ജനങ്ങളെത്തുന്ന വില്ലേജ് ഓഫീസാണിത്. നിലവില്‍ ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പടൈ രണ്ടുപേര്‍ മാത്രമാണ് ഇവിടെയുള്ളത്. വില്ലേജ് ഓഫീസറെ നിയമിച്ച് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.