Latest News

വിധുലയുടെ ആത്മഹത്യ; അധ്യാപകനെതിരെ അന്വേഷണം

കാഞ്ഞങ്ങാട്: ഭീമനടി കുറുഞ്ചേരി സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ചിറ്റാരിക്കല്‍ പൊലീസില്‍ പരാതിനല്‍കി. 

വരക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി വിധുല എം. നായര്‍ (15) ആണ് മരിച്ചത്. ഈമാസം 13ന് രാവിലെയാണ് കിടപ്പുമുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിധുല എഴുതിയ കത്ത് വീട്ടുകാര്‍ക്ക് ലഭിച്ചതോടെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. 

ചൊവ്വാഴ്ച സ്‌കൂളിലുണ്ടായ ചില സംഭവങ്ങളാണ് വിധുലയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ സ്റ്റാഫ് മുറിയില്‍ ഒരു അധ്യാപകന്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മോശമായി പെരുമാറിയിരുന്നുവത്രെ. 

എസ്.എസ്.എല്‍.സി ബുക്ക് പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വിധുല നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. ഇതേചൊല്ലിയാണ് സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചതെന്നും കത്തില്‍ സൂചനയുണ്ട്. അപമാനിക്കുന്ന വിധമാണ് പെരുമാറിയതെന്നും കത്തിലുണ്ട്. 

അതേസമയം മൂന്ന് സ്‌കൂളുകളില്‍ പഠിച്ചതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമയത്ത് ലഭിച്ചിരുന്നില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാനിരുന്നതുമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. വിധുലയുടെ കത്ത് ചിറ്റാരിക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മുരളീധരന്‍നായരുടേയും നിര്‍മ്മലയുടേയും മകളാണ് വിധുല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.