കാസര്‍കോട്: സുഹൃത്തുകള്‍ക്ക് ആത്മഹത്യ ചെയ്യുന്നതായി എസ്.എം.എസ്. അയച്ച യുവാവിനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നാട്ടക്കാല്‍ തോട്ടമൂലയിലെ റിട്ട. ഹെഡ്മാസ്റ്റര്‍ അങ്കാരയുടെ മകന്‍ എം. മോഹനനെയാണ് (36) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ ആറ് മാസം മുമ്പ് പിണങ്ങിപോയിരുന്നു. ഇതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു മോഹനന്‍. മോഹനന്‍ വന്ന ബൈക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ്. ബുധനാഴ്ച പുലര്‍ചെ ആറ് മണിയോടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കും മറ്റും താന്‍ ആത്മഹത്യചെയ്യുന്നതായി മോഹനന്‍ എസ്.എം.എസ്. അയച്ചിരുന്നു. വീട്ടില്‍ നിന്നുംപോയ മോഹനനെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഭാര്യ: ഗായത്രി. മക്കള്‍: മഞ്ചു, ചിഞ്ചു.
സഹോദരങ്ങള്‍: ഹരീശന്‍, പ്രിയ, നാഗവേണി, ശോഭ. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment